ആലുവ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സി.പി.എം ആലുവ ഹെഡ് പോസ്റ്റോഫീസിന് മുമ്പിൽ സംഘടിപ്പിച്ച ജനകീയ പ്രതിഷേധം പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം ടി.കെ. മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി എ.പി. ഉദയകുമാർ, ലോക്കൽ സെക്രട്ടറി പോൾ വർഗീസ്, രാജീവ് സക്കറിയ എന്നിവർ സംസാരിച്ചു.
സി.പി.എം നെടുമ്പാശേരി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ പ്രതിഷേധം ഏരിയാ സെക്രട്ടറി ഇ.പി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. എ.കെ. തോമസ് അദ്ധ്യക്ഷനായിരുന്നു. തമ്പി പോൾ, പി.വി. തോമസ്, കെ.ജെ. ഐസക്ക് എന്നിവർ സംസാരിച്ചു. സണ്ണി പോൾ സ്വാഗതവും, എ.വി. സുനിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |