SignIn
Kerala Kaumudi Online
Saturday, 16 October 2021 6.03 PM IST

സ്പെഷ്യൽ സ്കൂൾ ടീച്ചർ - സ്റ്റാഫ് അംഗബലം: നടപടിയെടുക്കണം

high-court

കൊച്ചി: എയ്ഡഡ് പദവിയുള്ള സ്‌പെഷ്യൽ സ്‌കൂളുകളിലെ അദ്ധ്യാപകരുടെയും ജീവനക്കാരുടെയും എണ്ണം സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ ശുപാർശ നൽകാൻ സർക്കാർ 2018 ഫെബ്രുവരി ഒമ്പതിന് ഡി.പി.ഐക്ക് ഉത്തരവ് നൽകിയിരുന്നു. ശുപാർശ ലഭിച്ചിട്ടുണ്ടെങ്കിൽ ഭിന്നശേഷിക്കാരുടെ അവകാശനിയമവും ചട്ടവുമനുസരിച്ച് നടപടിയെടുക്കണമെന്നും, ശുപാർശ നൽകിയിട്ടില്ലെങ്കിൽ ഉടൻ നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി. പി. ചാലി എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നിർദേശിച്ചു. സ്‌പെഷ്യൽ സ്കൂളുകൾക്ക് സാമ്പത്തികസഹായം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് പറവൂർ സ്വദേശി കെ.ആർ. ദിലീപൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ഉത്തരവ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HIGH COURT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.