പെരിന്തൽമണ്ണ: ചെമ്മാണിയോട് - മേലാറ്റൂർ ബൈപ്പാസ് റോഡ് പുനരുദ്ധാരണ പ്രവൃത്തികൾക്കായി എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ അനുവദിക്കുമെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. യു.ഡി.എഫ് നേതാക്കൾക്കൊപ്പം റോഡ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.മഞ്ഞളാംകുഴി അലി എം.എൽ.എ ഈ റോഡിന്റെ പ്രവൃത്തികൾക്കായി 30 ലക്ഷം രൂപ അനുവദിച്ചിരുന്നു. ഭരണാനുമതിയും സാങ്കേതികാനുമതിയും നേരത്തെ ലഭിച്ചിരുന്നതാണ്. ടെൻഡർ നടപടികളും പൂർത്തിയായിട്ടുണ്ട്. ഇപ്പോൾ അനുവദിച്ച ഫണ്ട് ഉപയോഗിച്ചു കൊണ്ടുള്ള പ്രവൃത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും നജീബ് കാന്തപുരം പറഞ്ഞു. ഈ റോഡിന്റെ അവശേഷിക്കുന്ന പ്രവൃത്തികൾക്കായി ഫണ്ട് അനുവദിക്കുന്നതിന് ജില്ലാ പഞ്ചായത്ത് അധികൃതരുമായി സംസാരിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |