ന്യൂയോർക്ക്: അമേരിക്കയിൽ 15 വയസുകാരന്റെ വെടിയേറ്റ് ഇന്ത്യൻ വംശജനായ ഊബർ ഡ്രൈവർ മരിച്ചു. ന്യൂയോർക്കിലെ ഹാർലെമിൽ നടന്ന സംഭവത്തിൽ കുൽദീപ് സിംഗ് (21) ആണ് കൊല്ലപ്പെട്ടത്. ഊബർ കാബിെന്റ പിൻസീറ്റിലിരുന്ന യാത്രക്കാരനെ കൊള്ളയടിക്കാനായി കയറിയ 15 വയസ്സുകാരൻ കവർച്ചാ ശ്രമത്തിനിടെ വെടിവച്ചു. വെടിയേറ്റ കുൽദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. വെടിവച്ച 15 കാരനും പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. കൂടെയുണ്ടായിരുന്ന യാത്രക്കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |