SignIn
Kerala Kaumudi Online
Tuesday, 23 April 2024 9.42 PM IST

നോവലിസ്റ്റുമായി പ്രണയം; യുവ ബിഷപ് രാജിവെച്ചു

vbhg

മാഡ്രിഡ്: ഇറോട്ടിക് നോവലിസ്റ്റുമായി പ്രണയത്തിലായതിന് പിന്നാലെ സ്‌പെയിനിലെ യുവ ബിഷപ് സേവ്യർ നോവൽ (41) രാജിവെച്ചു. നോവലിസ്റ്റ് സിൽവിയ കബാല്യോളുമായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് യുവ ബിഷപ്പിന്റെ രാജിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ മാസം സ്ഥാനമൊഴിഞ്ഞ സേവ്യർ നോവൽ തികച്ചും വ്യക്തിപരമായ കാരണങ്ങളാലാണ് രാജി വച്ചതെന്ന് ബിഷപ്പും കത്തോലിക്കാ സഭയും വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെയാണ് പ്രണയ വാർത്ത പുറത്ത് വന്നത്. 2010 ൽ സ്‌പെയിനിലെ കാറ്റലോണിയൻ മേഖലയായ സോൾസോനയിലാണ് സേവ്യർ ബിഷപ്പായി ചുമതലയേറ്റത്. സ്പെയിനിലെ ഏറ്റവും പ്രായം കുറഞ്ഞ ബിഷപ്പായി ചുമതലയേറ്റ ഇദ്ദേഹത്തിന്റെ അപ്രാരതീക്ഷിത രാജി ഏറെ ചർച്ചകൾക്ക് വഴി വച്ചിരുന്നു. വത്തിക്കാൻ അധികൃതരുമായും മാർപ്പാപ്പയുമായും ഇദ്ദേഹം നിരവധി തവണ കൂടിക്കാഴ്ച നടത്തിയിരുന്നെന്നാണ് റിപ്പോർട്ട്.

ബാധ ഒഴിപ്പിക്കൽ' ക്രിയകൾക്ക് പേരു കേട്ട ഇദ്ദേഹം കാറ്റലോണിയൻ സ്വാതന്ത്ര്യം, സ്വവർഗരതി തുടങ്ങിയ വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ പലപ്പോഴും വിവാദമായിരുന്നു.

പൈശാചികതയും ലൈംഗികതയും പ്രമേയമാകുന്ന നോവലുകളിലൂടെ ശ്രദ്ധ നേടിയ വ്യക്തിയാണ് സിൽവിയ കബാല്യോൾ. വിവാഹ മോചിതയായ ഇവർ രണ്ട് കുട്ടികളുടെ അമ്മ കൂടിയാണെന്നാണ് റിപ്പോർട്ടുകൾ. സൈക്കോളജിസ്റ്റു കൂടിയായ സിൽവിയ സെക്‌സോളജി, യോഗ എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.