വാക്സിനെടുക്കാത്തവരെ കണ്ടെത്താൻ സർവേ
തിരുവനന്തപുരം: നഗരത്തിൽ 30 ശതമാനത്തോളം പേർ ഇനിയും വാക്സിനെടുക്കാനുണ്ടെന്ന് മേയർ ആര്യാ രാജേന്ദ്രൻ കൗൺസിൽ യോഗത്തിൽ അറിയിച്ചു. വാക്സിൻ യജ്ഞം ആരംഭിക്കാനും തീരുമാനമായി. വാക്സിനെടുക്കാത്തവരെ സർവേയിലൂടെ കണ്ടെത്തി സമ്പൂർണ വാക്സിനേഷൻ നടപ്പാക്കുന്ന ആദ്യ തദ്ദേശ സ്ഥാപനമെന്ന നേട്ടം കൈവരിക്കുകയാണ് ലക്ഷ്യം. വാർഡുതലത്തിൽ 10 പേരടങ്ങുന്ന സംഘത്തെയാണ് ഇതിനായി നിയോഗിക്കുന്നത്. സർവേയിലൂടെ കണ്ടെത്തുന്നവരിൽ എത്ര പേർ ആദ്യ ഡോസ് വാക്സിനെടുത്തു, എത്ര പേർക്ക് രണ്ടാം ഡോസ് വാക്സിൻ കിട്ടാനുണ്ട് തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക.
സർവേ നടത്തുന്നവർക്ക് ഒരു വീടിന് 5 രൂപ ക്രമത്തിൽ ലഭിക്കും. 15 മുതൽ 22 വരെയാണ് സർവേ. 16 മുതൽ വാക്സിനേഷനെടുക്കാത്തവർക്കു പ്രത്യേക ക്യാമ്പുകൾ സജ്ജമാക്കും. 100 ശതമാനം പൂർത്തിയാക്കുന്ന വാർഡുകൾക്ക് ക്യാഷ് അവാർഡും നൽകും. ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 10,000, 5,000, 3,000 രൂപ എന്നിവയാണ് ലഭിക്കുക
വാക്സിനേഷൻ ഇതുവരെ
ആകെ ജനസംഖ്യ 32 ലക്ഷം
ആദ്യ ഡോസ് 23.80 ലക്ഷം
രണ്ടുഡോസും 10.21 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |