തിരുവനന്തപുരം: സഹകരണ വിജിലൻസ് ഒാഫീസ് തമ്പാനൂരിൽ നിന്ന് ജഗതയിലേക്ക് മാറ്റി. തമ്പാനൂരിലെ ഓവർ ബ്രിഡ്ജിന് സമീപം കേരള ബാങ്കിന്റെ ഓഫീസ് കെട്ടിടത്തിൽ നിന്ന് ജഗതി ഡി.പി.ഐക്ക് സമീപത്തെ ജവഹർ സഹകരണ ഭവനിലേക്കാണ് മാറ്റം. മന്ത്രി വി.എൻ. വാസവൻ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, അഡീഷണൽ രജിസ്ട്രാർ (വിജിലൻസ്), ഡിവൈ.എസ്.പിമാർ, വകുപ്പിലെ മറ്റുദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ജവഹർ സഹകരണ ഭവനിലെ ഏഴാമത്തെ നിലയിലാണ് സഹകരണ വിജിലൻസ് ഓഫീസ് പ്രവർത്തിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |