SignIn
Kerala Kaumudi Online
Friday, 29 March 2024 5.43 AM IST

പൂച്ചകളിൽ മാരക വൈറസ് ബാധ

cat

# വ്യാപകമായി ചാകുന്നു

ആലപ്പുഴ: പാർവോ വൈറസ് ബാധയേറ്റ് ജില്ലയിൽ വ്യാപകമായി വളർത്ത് പൂച്ചകൾ ചാകുന്നു. ഫെലൈൻ പാൻ ലൂക്കോപീനിയ എന്ന രോഗമാണ് പൂച്ചകളിൽ കണ്ടുവരുന്നത്. നാടൻ പൂച്ചകളിലാണ് രോഗം വ്യാപകമായിരിക്കുന്നത്. മാരക രോഗം അതിവേഗം പടരുമെന്നതാണ് ഭീഷണി. മനുഷ്യനിലേക്ക് രോഗം പടരില്ല.

രോഗം ബാധിച്ച പൂച്ചകളുടെ വിസർജ്യത്തിലൂടെയാണ് രോഗം വ്യാപിക്കുന്നത്. അന്തരീക്ഷത്തിൽ ഒരു വർഷത്തോളം വൈറസുകൾക്ക് ജീവിക്കാൻ കഴിയുമെന്നതാണ് ആശങ്ക വർദ്ധിപ്പിക്കുന്നത്. പ്രിവന്റീവ് വാക്സിനേഷൻ നൽകുക മാത്രമാണ് പ്രതിവിധി. വളർത്ത് പൂച്ചകൾക്ക് കഴിവതും വേഗം വാക്സിനേഷൻ നൽകണം. ഫാമുകളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും വാങ്ങുന്ന പൂച്ചകൾക്ക് കുത്തിവയ്പ്പ് നൽകാറുണ്ടെങ്കിലും നാടൻ പൂച്ചകൾക്ക് കുത്തിവയ്പ്പ് നൽകാത്തതാണ് രോഗവ്യാപനത്തിന് കാരണം.

മരണകാരണം

പൂച്ചയുടെ കോശങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയാണ് വൈറസ് പെരുകുന്നത്. അസ്തികളിലെ മജ്ജ, കുടൽ എന്നിവ പ്രവർത്തനരഹിതമാക്കും. വൈറസ് ബാധ മാരകമാണ്. ഫെലൈൻ ഡിസ്റ്റെംബർ, ഫെലൈൻ പാർവോ എന്നീ പേരുകളിലും അറിയപ്പെടുന്നു.

ലക്ഷണങ്ങൾ

1. പനി, ഛർദ്ദി, വയറിളക്കം

2. വായ, തൊണ്ട എന്നിവിടങ്ങളിൽ വ്രണങ്ങൾ

3. ആഹാരവും ജലപാനവും മുടങ്ങൽ

4. ആമാശത്തിലെ കോശങ്ങളെ ആക്രമിക്കുന്നതോടെ പൂച്ചകൾ അവശരാകും

5. പൂച്ചക്കുഞ്ഞുങ്ങളിൽ തലച്ചോറിനെയും കണ്ണുകളെയുമാണ് വൈറസ് ആദ്യം കീഴടക്കുക

''

പാർവോ വൈറസിന് വാക്സിനേഷൻ സർക്കാർ തലത്തിൽ സൗജന്യമായി ലഭ്യമല്ല. മരുന്ന് പുറത്തുനിന്ന് വാങ്ങണം. വില കൂടുതലാണ്. കൃത്യ സമയത്ത് വാക്‌സിനേഷൻ ഉറപ്പാക്കുകയാണ് രക്ഷാമാർഗം.

ഡോ. എസ്.ജെ. ലേഖ

ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.