SignIn
Kerala Kaumudi Online
Wednesday, 24 April 2024 5.47 PM IST

ജി.എസ്.ടിയിൽ അപ്പലേറ്റ് ട്രൈബ്യൂണൽ നടപ്പാക്കണം

gst

ആലപ്പുഴ: കെ.ജി.എസ്.ടിയിലും വാറ്റ് നിയമത്തിലും നടപ്പാക്കിയിരുന്ന അപ്പലേറ്റ് ട്രൈബ്യൂണൽ സംവിധാനം ജി.എസ്.ടിയിലും നടപ്പാക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ആവശ്യപ്പെട്ടു. കേന്ദ്ര - സംസ്ഥാന ധനമന്ത്രിമാർക്ക് നിവേദനം സമർപ്പിച്ചു. അപ്പലേറ്റ് ട്രൈബ്യൂണൽ, ജി.എസ്.ടി നിയമം പ്രാബല്യത്തിൽ വന്ന് വർഷം നാലു കഴിഞ്ഞിട്ടും പ്രാബല്യത്തിലായിട്ടില്ല. ജി.എസ്.ടി അപ്പലേറ്റ് ട്രൈബ്യൂണൽ സ്ഥാപിച്ച്, പ്രവർത്തനസജ്ജമാക്കുന്നതിനുള്ള നടപടികൾ, സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ഉടനടി നടപടികൾ സ്വീകരിക്കണം. കാലതാമസം ഉണ്ടാകുന്നത്, നികുതിദായകർക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും രാജു അപ്‌സര പ്രസ്താവനയിയിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: GNEE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.