ചേർത്തല: പരിചരിക്കാനാളില്ലാതെ കിടപ്പിലായ വൃദ്ധനെ സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. നഗരസഭ 15-ാം വാർഡിൽ നികർത്തിൽ തങ്കമണിയെയാണ് (80) വ്യാഴാഴ്ച മാവേലിക്കര കല്ലിമേൽ സെന്റ് മേരീസ് ദയാഭവനിലേക്ക് മാറ്റിയത്.
തങ്കമണിയുടെ വീട്ടിൽ 75 വയസുള്ള ഭാര്യ മാണിക്കുട്ടി മാത്രമാണുള്ളത്. ഒരു മാസം മുമ്പ് വീണതിനെ തുടർന്നാണ് തങ്കമണി കിടപ്പിലായത്. തീർത്തും അവശനായതോടെ സാമൂഹ്യനീതി വകുപ്പിന്റെ ഇടപെടലിലാണ് അഭയകേന്ദ്രത്തിലേക്ക് മാറ്റിയത്. വാർഡ് കൗൺസിലർ അനൂപ് ചാക്കോ, സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസർ എ.ഒ. അബീൻ, സെക്ഷൻ ഓഫീസർ പി. പ്രദീപ്കുമാർ, കെ.പി. പ്രതാപൻ, എം.സി. ശ്രീകുമാർ, സി.ആർ. അനിയപ്പൻ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |