SignIn
Kerala Kaumudi Online
Friday, 29 March 2024 1.31 AM IST

മുംബയിൽ ക്രൂരപീഡനത്തിനിരയായ യുവതി മരിച്ചു, യുവതിയുടെ സ്വകാര്യ ഭാഗത്ത് പ്രതി ഇരുമ്പ്ദണ്ഡ് കുത്തികയറ്റി

crime

മുംബയ്: മുംബയിലെ സാക്കിനാക്കയിൽ നിറുത്തിയിട്ട വാഹനത്തിൽ ക്രൂരമായി ലൈംഗിക പീഡനത്തിനിരയായ 34കാരി മരിച്ചു. ആരോഗ്യനില ഗുരുതരമായതിനാൽ വെന്റിലേറ്ററിലായിരുന്ന യുവതി ഇന്നലെ രാവിലെയാണ് മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാഴ്ച പുലർച്ചെ സാക്കിനാക്കയിലെ ഖൈരാനി റോഡിൽ ഒരു യുവതി അബോധാവസ്ഥയിൽ കിടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നെത്തിയ പൊലീസ് സംഘമാണ് അവരെ ആശുപത്രിയിലെത്തിച്ചത്. ആക്രമണത്തിനുശേഷം ഒരു ടെമ്പോ വാനിൽ യുവതിയെ ഉപേക്ഷിച്ച് പ്രതി കടന്നുകളഞ്ഞു. ഏതാനും മിനിറ്റുകൾക്ക് ശേഷം ഒരു വഴിയാത്രക്കാരനാണ് ചോരയിൽ കുളിച്ച് അബോധാവാസ്ഥയില്‍ കിടക്കുന്ന യുവതിയെ ആദ്യം കണ്ടത്.

യുവതിയുടെ സ്വകാര്യ ഭാഗത്ത് അക്രമി പലതവണ ഇരുമ്പുദണ്ഡ് കയറ്റിയതായി പൊലീസ് പറഞ്ഞു. പ്രതിയായ മോഹൻ ചൗഹാനെ (45) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

വീണുകിടക്കുന്ന യുവതിയുടെ സമീപത്ത് ഒരാൾ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. യുവതിയെ പ്രതി മർദ്ദിക്കുന്നത് കണ്ടെന്ന് പൊലീസിൽ വിവരമറിയിച്ചയാൾ പറഞ്ഞിരുന്നു. വാഹനത്തിനുള്ളിലും രക്തക്കറയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, SEXUAL ABUSE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.