SignIn
Kerala Kaumudi Online
Tuesday, 19 October 2021 9.09 AM IST

ജീവിതം കൊണ്ടൊരു ചരിത്രാഖ്യാനം, ഓംചേരിയുടെ ജീവിതത്തിലൂടെ

ee

കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​ ​പു​ര​സ്‌​ക്കാ​രം​ ​ല​ഭി​ച്ച​ ​ ഓം​ചേ​രി​യു​ടെ​ ​'​ആ​ക​സ്‌​മി​ക​"​ ​ത്തെ​ ​മു​ൻ​നി​ർ​ത്തി​യു​ള്ള​ ​സ​ഞ്ചാ​രം...
ബ​ഹു​മു​ഖ​ ​പ്ര​തി​ഭ​യാ​ണ് ​പ്രൊ​ഫ.​ ​ഓം​ചേ​രി​ ​എ​ൻ.​ ​എ​ൻ​ ​പി​ള്ള.​ ​നാ​ട​ക​വേ​ദി​യി​ൽ​ ​ത​ന്റേ​താ​യ​ ​ഒ​രി​ടം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ഗു​രു​തു​ല്യ​നാ​യ​ ​നാ​ട​ക​കൃ​ത്ത് ​മാ​ത്ര​ല്ല​ ​അ​ദ്ദേ​ഹം.​ ​ബ​ഹു​ജ​ന​ ​വാർ​ത്താ​വി​ത​ര​ണ​ ​മേ​ഖ​ല​യി​ൽ​ ​വി​വി​ധ​ ​ത​ല​ങ്ങ​ളി​ൽ​ ​ശ്ര​ദ്ധേ​യ​ ​സം​ഭാ​വ​ന​ക​ൾ​ ​ന​ൽ​കി​യ​ ​ഓം​ചേ​രി,​ ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​വി​ദ​ഗ്ദ്ധ​നെ​ന്ന​ ​നി​ല​യി​ൽ​ ​ലോ​ക​മെ​മ്പാ​ടും​ ​അ​റി​യ​പ്പെ​ടു​ന്നു.​ ​വി​ദേ​ശ​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ല​ട​ക്കം​ ​വി​സി​റ്റിം​ഗ് ​പ്രൊഫ​സ​റു​മാ​യി​രു​ന്നു.​ ​ജീ​വി​ത​സാ​യാ​ഹ്ന​ത്തി​ലും​ ​ക​ർ​മ്മ​നി​ര​ത​നാ​ണ് ​അ​ദ്ദേ​ഹം.
വൈ​ക്കം​ ​ഇം​ഗ്ലീ​ഷ് ​സ്‌​ക്കൂ​ളി​ൽ​ ​വി​ദ്യാ​ർ​ത്ഥി​യാ​യി​ ​തു​ട​ങ്ങി​യ​ ​അ​ദ്ദേ​ഹം​ ​റെ​യി​ൽ​വേ​ ​ഉ​ദ്യോ​ഗ​സ്ഥ​നാ​യി​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച​ ​ശേ​ഷം,​ ​ബി​രു​ദ​മെ​ടു​ക്കാ​ൻ​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ചു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​ബി​രു​ദ​പ​ഠ​ന​ത്തി​നി​ട​യി​ൽ​ ​അ​തി​നാ​യു​ള്ള​ ​പ​ണ​മു​ണ്ടാ​ക്കാ​ൻ,​ ​അ​ന്ന​ത്തെ​ ​പ്ര​മു​ഖ​ ​പ​ത്ര​ങ്ങ​ളി​ലൊ​ന്നാ​യ​ ​'​പ്ര​ഭാ​ത"​ ​ത്തി​ന്റെ​യും,​ ​തു​ട​ർ​ന്ന്,​ ​'മ​ല​യാ​ള​ ​രാ​ജ്യ​"​ ​ത്തി​ന്റെ​യും ​ലേ​ഖ​ക​നാ​യി.​ ​ക​വി​ത​ക​ളും​ ​രാ​ഷ്ട്രീ​യ​നാ​ട​ക​ങ്ങ​ളു​മെ​ഴു​തി.​ ​തു​ട​ർ​ന്ന്,​ എ​റ​ണാ​കു​ളം​ ​ലോ​ ​കോ​ളേ​ജി​ൽ​ ​നി​ന്ന് ​നി​യ​മ​ബി​രു​ദം​ ​നേ​ടി​യ​ ​ശേ​ഷം,​ ​കേ​ന്ദ്ര​ ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ​ ​സ​ർ​വീ​സി​ൽ​ ​സ​ബ് ​എ​ഡി​റ്റ​റാ​യി, 1952​ ​ൽ​ ​ആ​കാ​ശ​വാ​ണി​ ​ഡ​ൽ​ഹി​ ​വാ​ർ​ത്താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​എ​ത്തി​യ​ ​ഓം​ചേ​രി,​ ​ഇ​ന്ദ്ര​പ്ര​സ്ഥം​ ​ത​ന്റെ​ ​ക​ർ​മ്മ​ഭൂ​മി​യാ​ക്കി​യി​ട്ട് ​ഇ​പ്പോ​ൾ​ 69​ ​വ​ർ​ഷം. കേ​ന്ദ്ര​ ​സാ​ഹി​ത്യ​ ​അ​ക്കാ​ഡ​മി​യു​ടെ​ 2020​ലെ​ ​പു​ര​സ്‌​ക്കാ​രം​ ​ല​ഭി​ച്ച​ ​'​ആ​ക​സ്‌​മി​കം​"​ ​എ​ന്ന​ ​സ​ർ​വ​ത​ല​സ്‌​പ​ർ​ശി​യാ​യ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ ജീ​വി​ത​സ്‌​മ​ര​ണ​ക​ൾ​ ​കേ​ര​ള​ത്തി​ന്റെ​ ​ പോ​യ​കാ​ല​ ​സാ​മൂ​ഹി​ക​ ​ജീ​വി​ത​ത്തി​ന്റെ​യും​ ​ഡ​ൽ​ഹി​ ​ന​ഗ​ര​ത്തി​ന്റെ​ ​വി​കാ​സ​പ​രി​ണാ​മ​ങ്ങ​ളു​ടേ​യും​ ​നേ​ർ​സാ​ക്ഷ്യ​വു​മാ​കു​ന്നു​ണ്ട്.​ ​ദേ​ശീ​യ​രാ​ഷ്ട്രീ​യ​ത്തി​ലെ​ ​ചി​ല​ ​പ്ര​ധാ​ന​ ​സം​ഭ​വ​വി​കാ​സ​ങ്ങ​ളു​ടെ​ ​ച​രി​ത്രാ​ഖ്യാ​ന​ങ്ങ​ൾ​ ​കൂ​ടി​യാ​ണ് ​ഈ​ ​ഓ​ർ​മക്കു​റി​പ്പു​ക​ൾ.

ee
ഓംചേരിയും ഭാര്യ ലീലാ ഓംചേരിയും

രി​ ​ഈ​ ​സ്‌​മ​ര​ണ​ക​ൾ​ ​പ​ല​പ്പോ​ഴാ​യി​ ​പ​റ​ഞ്ഞു​ ​കൊ​ടു​ത്ത​ത് ​ഇ​പ്പോ​ഴ​ത്തെ​ ​ കേരളാ ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​ഡോ.​ ​വി.​ ​പി.​ ​ജോ​യ്‌​ക്കാ​യി​രു​ന്നു.​ ​(​അ​ന്ന് ​കേ​ര​ള​ ​കേ​ഡ​റി​ലെ​ ​സീ​നി​യ​ർ​ ​ഐ.​ ​എ.​ ​എ​സ്.​ ​ഉ​ദ്യോ​ഗ​സ്ഥ​നും​ ​പ്രൊ​വി​ഡ​ന്റ് ​ഫ​ണ്ട് ​ക​മ്മിഷ​ണ​റു​മാ​യി​രു​ന്നു)​ ​ഈ​ ​വാ​യ്‌​മൊ​ഴി​ക​ൾ​ ​എ​ഡി​റ്റ് ​ചെ​യ്‌​ത് ​ വ​ര​മൊ​ഴി​യാ​ക്കി​ ​മാ​റ്റി,​ ​രാ​ധാ​കൃ​ഷ്‌​ണ​ൻ​ ​അ​യി​രൂ​ർ.​ ​ജോ​യ് ​വാ​ഴ​യി​ൽ​ ​എ​ന്ന​ ​പേ​രി​ൽ ​ ​വി.പി ജോയി കവിതകളെഴുതാറുണ്ട്. '​ധ​ന്യ​ ​ജീ​വി​ത​ത്തി​ന്റെ​ ​നി​ലാ​സ്‌​മൃ​തി​ക​ൾ"​ ​എ​ന്ന​ ​പേ​രി​ൽ​ ​ഈ​ ​ഗ്ര​ന്ഥ​ത്തി​നെ​ഴു​തി​യ​ ​സു​ദീ​ർ​ഘ​മാ​യ​ ​അ​വ​താ​രി​ക​യി​ൽ​ ​ഇ​ങ്ങ​നെ​ ​രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു​:​ ​'​'​അ​ദ്ദേ​ഹ​ത്തി​ന് ​ന​ൽ​കു​വാ​നു​ള്ള​ത് ​ന​ന്മ​യു​ടെ​ ​സ​ന്ദേ​ശം​ ​ആ​ണ്.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ആ​ത്മ​ക​ഥ​ ​ന​മ്മെ​ ​പ​ഠി​പ്പി​ക്കു​ന്ന​ത്,​ ​പ്ര​യാ​സ​ങ്ങ​ളും​ ​ബു​ദ്ധി​മു​ട്ടു​ക​ളു​മ​ല്ല​ ​ജീ​വി​തം​ ​ദു​രി​ത​മ​യ​മാ​ക്കു​ന്ന​ത് ​എ​ന്നാ​ണ്.​ ​എ​ല്ലാ​ത്തി​നെ​യും​ ​ന​ന്മ​യു​ടെ​ ​പാ​ത​യി​ലൂ​ടെ​ ​കാ​ണാ​ൻ​ ​സ​ന്മ​ന​സു​ള്ള​വ​ർ​ക്ക് ​പ്ര​യാ​സ​ങ്ങ​ളി​ലും​ ​ബു​ദ്ധി​മു​ട്ടു​ക​ളി​ലും​ ​ജീ​വി​തം​ ​സ​ന്തു​ഷ്ടി​ ​പ്ര​ദാ​നം​ ​ചെ​യ്യും.​ ​അ​ത്ത​രം​ ​മാ​ന​സി​ക​ ​ഭാ​വം​ ​ഉ​ൾ​ക്കൊ​ള്ളു​ന്ന​ ​ഈ​ ​ആ​ത്മ​ക​ഥ​ ​എ​ല്ലാ​വ​രെ​യും​ ​പ്ര​ചോ​ദി​പ്പി​ക്കും​ ​എ​ന്ന​തി​ൽ​ ​സം​ശ​യ​മി​ല്ല.​""

വൈ​ക്ക​ത്തി​ന​ട​ത്തു​ള്ള​ ​മൂ​ത്തേ​ട​ത്ത്കാ​വി​ലെ​ ​വീ​ട്ടി​ന്റെ​ ​ചു​വ​രി​ൽ​ ​തൂ​ക്കി​യി​ട്ട​ ​ശ്രീ​രാ​മ​കൃ​ഷ്‌​ണ​ൻ,​ ​വി​വേ​കാ​ന​ന്ദ​ൻ,​ ​മ​ഹാ​ത്മാ​ ​ഗാ​ന്ധി,​ ​നെ​ഹ്‌​റു,​ ​ഭ​ഗ​ത് ​സിം​ഗ് ​തു​ട​ങ്ങി​യ​വ​രു​ടെ​ ​ഛാ​യാ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​പ​ക​ർ​ന്നു​ ​കി​ട്ടി​യ​ ​ദേ​ശാ​ഭി​മാ​ന​ത്തി​ന്റെ​ ​'​കാ​ഴ്‌​ച​ ​ജ്ഞാ​നം​".​ ​വീ​ട്ടി​ൽ​ ​പ​തി​വാ​യി​ ​വ​രു​ത്തി​യി​രു​ന്ന​ ​സ്വ​ദേ​ശാ​ഭി​മാ​നി,​ ​ല​ക്ഷ്‌​മീ​ബാ​യി,​ ​ക​വ​ന​കൗ​മു​ദി​ ​എ​ന്നീ​ ​മാ​സി​ക​ക​ൾ​ ​ന​ൽ​കി​യ​ ​പു​തി​യ​ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള​ ​അ​റി​വു​ക​ൾ.​ ​അ​യി​ത്തം​ ​കൊ​ടി​കു​ത്തി​വാ​ണ​ ​കു​ട്ടി​ക്കാ​ല​ത്ത്,​ ​കു​ത്താ​ൻ​ ​വ​ന്ന​ ​പ​ശു​വി​ൽ​ ​നി​ന്ന് ​ര​ക്ഷി​ക്കാ​ൻ​ ​നാ​ണ​പ്പ​ന്റെ​ ​മു​ക​ളി​ൽ​ ​ക​മി​ഴ്ന്നു​ ​കി​ട​ന്ന്,​ ​കു​ത്തേ​റ്റ് ​വാ​ങ്ങി​യ​ ​അ​യ​ൽ​ക്കാ​രി,​കു​ട്ടി​യെ​ ​തൊ​ട്ട് ​അ​ശു​ദ്ധ​മാ​ക്കി​യെ​ന്ന് ​പ​റ​ഞ്ഞ​ ​ക​ര​പ്ര​മാ​ണി​യെ​ ​'​ഫാ​"​ ​എ​ന്നാ​രാ​ട്ട് ​കൊ​ടു​ത്ത്,​ ​അ​വ​രെ​ ​വി​ളി​ച്ചി​രു​ത്തി,​ ​ആ​ഹാ​രം​ ​ന​ൽ​കി​യ​ ​അ​മ്മ​ ​പ​ക​ർ​ന്നു​ ​ന​ൽ​കി​യ​ ​സ​മ​ത്വ​മെ​ന്ന​ ​സാ​മൂ​ഹി​ക​ ​നീ​തി​ബോ​ധം.​ ​മ​ത​പ്ര​ഭാ​ഷ​ണം​ ​കേ​ൾ​ക്കാ​ൻ​ ​പോ​യി​ ​ആ​ക​സ്‌​മി​ക​മാ​യി​ ​പ​രി​ച​യ​പ്പെ​ട്ട​ ​ന​വോ​ത്ഥാ​ന​ ​നാ​യ​ക​രി​ലൊ​രാ​ളാ​യ​ ​സ്വാ​മി​ ​ആ​ഗ​മാ​ന​ന്ദ​യു​ടെ​ ​കാ​ല​ടി​ ​ശ്രീ​രാ​മ​കൃ​ഷ്‌​ണാ​ശ്ര​മ​ത്തി​ലെ​ ​അ​ന്തേ​വാ​സി​യാ​യു​ള്ള​ ​കു​റ​ച്ചു​കാ​ല​ത്തെ​ ​ജീ​വി​തം.​ ​മു​ട​ങ്ങാ​തെ​ ​'​ഹി​ന്ദു"​ ​പ​ത്രം​ ​വാ​യി​ക്ക​ണ​മെ​ന്നും,​ ​ഗീ​താ​ശ്ലോ​ക​ങ്ങ​ൾ​ ​ഹൃ​ദി​സ്ഥ​മാ​ക്ക​ണ​മെ​ന്ന​തു​മു​ൾ​പ്പെ​ടെ​യു​ള്ള​ ​അ​വി​ട​ത്തെ​ ​ചി​ട്ട​ക​ൾ.​ ​നാ​രാ​യ​ണ​ ​പി​ള്ള​യെ​ ​സാ​മൂ​ഹി​ക​ ​പ്ര​തി​ബ​ദ്ധ​ത​യു​ള്ള​ ​എ​ഴു​ത്തു​കാ​ര​നും​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു​മാ​ക്കി​ ​വ​ള​ർ​ത്തി​യ​ത് ​ഈ​ ​ചു​റ്റു​പാ​ടു​ക​ളാ​യി​രു​ന്നു.​ ​'​ഓ​ഞ്ചേ​രി​"​ ​വീ​ട്ടി​ലെ​ ​നാ​രാ​യ​ണ​പി​ള്ള​യെ​ ​'​ഓം​ ​ചേ​രി​"​യാ​ക്കി​യ​ത്,​ ​അ​ച്‌​ഛ​ന് ​വ​ന്നി​രു​ന്ന​ ​ന​ല്ല​ ​ഭം​ഗി​യു​ള്ള​ ​കൈ​പ്പ​ട​യി​ലെ​ഴു​തി​യ​ ​ഒ​രാ​ളു​ടെ​ ​ക​ത്തു​ക​ളാ​യി​രു​ന്നു.​ ​'​നാ​രാ​യ​ണ​ ​പി​ള്ള,​ ​ഓം​ചേ​രി​ ​വീ​ട്"​ ​എ​ന്നാ​യി​രു​ന്നു,​ ​വി​ലാ​സം​ ​എ​ഴു​തി​യി​രു​ന്ന​ത്.​ ​എ​ഴു​ത്തിന്റെ​ ​അ​വ​സാ​നം '​എ​ന്ന് ​സ്വ​ന്തം​ ​രാ​മ​കൃ​ഷ്‌​ണ​പി​ള്ള​"​ ​എ​ന്നെ​ഴു​തും.​ ​അ​ദ്ദേ​ഹം​ ​ധീ​ര​നാ​യൊ​രു​ ​പ​ത്രാ​ധി​പ​രാ​ണെ​ന്ന് ​അ​ച്‌​ഛ​ൻ​ ​പ​റ​ഞ്ഞ​റി​ഞ്ഞു​:​ ​സ്വ​ദേ​ശാ​ഭി​മാ​നി​ ​കെ.​രാ​മ​കൃ​ഷ്‌​ണ​പി​ള്ള.​ ​'​ഓ​ഞ്ചേ​രി​" ​മാ​റ്റി​ ​'​ഓം​ചേ​രി​"​യാ​ക്കി​യ​ത് ​അ​ങ്ങ​നെ​യാ​യി​രു​ന്നു.

ee

യൂ​ണി​വേ​ഴ്സി​റ്റി​ ​കോ​ളേ​ജി​ൽ​ ​ഡി​ഗ്രി​ക്ക് ​ഇ​സ്ലാ​മി​ക​ ​ച​രി​ത്ര​മാ​യി​രു​ന്നു​ ​പ​ഠി​ച്ച​ത്.​ അ​ന്ന​ത്തെ​ ​തീ​പ്പൊ​രി​ ​നേ​താ​വ് ​കെ.​ ​ബാ​ല​കൃ​ഷ്‌​ണ​ൻ​ ​പ്ര​സം​ഗി​ച്ച​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​യോ​ഗ​ത്തി​ൽ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​ ​ബോ​ധേ​ശ്വ​ര​ന്റെ​ ​കേ​ര​ള​ ​ഗാ​നം​ ​ആ​ല​പി​ച്ചു.​ ​ന​ല്ല​ ​ആ​ലാ​പ​നം.​ ​ഗാ​യി​ക​യെ​ ​ശ്ര​ദ്ധി​ച്ചു.​ ​ക​മു​ക​റ​ ​ലീ​ലാ​ബാ​യി.​ ​ക​ഥാ​കൃ​ത്ത് ​കൂ​ടി​യാ​ണ്.​ ​സ​ഹോ​ദ​ര​ൻ​ ​ഒ​പ്പം​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​ന്നു​ണ്ട് ​പു​രു​ഷോ​ത്ത​മ​ൻ.​ ​അ​ന്ന് ​അ​ദ്ദേ​ഹം​ ​ഗാ​യ​ക​നാ​യി​ ​പേ​രെ​ടു​ത്തി​രു​ന്നി​ല്ല. നി​യ​മ​സ​ഭാ​ ​റി​പ്പോ​ർ​ട്ടിം​ഗി​ന് ​പോ​യ​ ​അ​നു​ഭ​വ​ത്തെ​ ​മു​ൻ​ ​നി​ർ​ത്തി​യാ​യി​രു​ന്നു,​ ​ഓം​ ​ചേ​രി​ ​ആ​ദ്യ​ത്തെ​ ​നാ​ട​ക​മെ​ഴു​തി​യ​ത്.​ ​അ​ന്ന് ​അ​സം​ബ്ലി​യി​ൽ​ ​എ​ന്തു​ ​ചോ​ദി​ച്ചാ​ലും​ ​'​നോ​ട്ടീ​സ് ​വേ​ണം​"​ ​എ​ന്ന് ​സ്ഥി​രം​ ​ഉ​ത്ത​രം​ ​പ​റ​യു​ന്ന​ ​ഒ​രു​ ​മ​ന്ത്രി​യു​ണ്ടാ​യി​രു​ന്നു.​ ​മ​ന്ന​ത്ത് ​പ​ത്മ​നാ​ഭ​ൻ,​ ​ക​ത്തോ​ലി​ക്ക​ാ ​നേ​താ​വ് ​ ത​ര്യ​ത് ​ കു​ഞ്ഞി​ത്തൊ​മ്മ​ൻ,​ ​മു​സ്ലീം​ ലീ​ഗി​ലെ​ ​പി.​എ​സ്.​മു​ഹ​മ്മ​ദ് ​തു​ട​ങ്ങി​യ​ ​സാ​മു​ദാ​യി​ക​ ​നേ​താ​ക്ക​ൾ​ ​കൂ​ടി​ ​അം​ഗ​ങ്ങ​ളാ​യ​ ​നി​യ​മ​സ​ഭ​യെ​ ​ആ​സ്‌​പ​ദ​മാ​ക്കി​ ​എ​ഴു​തി​യ​ ​ആ​ ​രാ​ഷ്ട്രീ​യ​ ​ഹാ​സ്യ​ ​നാ​ട​ക​ത്തി​ൽ​ ​അ​വ​രെ​ല്ലാം​ ​ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു.​ ​നാ​ട​കം​ ​കാ​ണാ​ൻ​ ​വി.​ജെ.​ടി​ ​ഹാ​ളി​ൽ​ ​വ​ലി​യ​ ​സ​ദ​സ്സു​ണ്ടാ​യി​രു​ന്നു.​ ​ഓം​ചേ​രി​ ​നോ​ക്കു​മ്പോ​ൾ,​ ​ദാ,​ ​മു​ൻ​ ​നി​ര​യി​ലി​രി​ക്കു​ന്നു,​ ​മ​ന്നം.​ ​അ​ടു​ത്ത​ ​ദി​വ​സം​ ​'​മ​ല​യാ​ള​ ​രാ​ജ്യം​"​ ​ഓ​ഫീ​സി​ൽ​ ​ജോ​ലി​ക്കെ​ത്തി​യ​പ്പോ​ൾ,​ ​മാ​നേ​ജ​രു​ടെ​ ​മു​റി​യി​ലി​രി​ക്കു​ന്നു ​ ​അ​ദ്ദേ​ഹം.​ ​മാ​നേ​ജ്‌​മെ​ന്റു​മാ​യി​ ​ന​ല്ല​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു,​ ​സ​മു​ദാ​യാ​ചാ​ര്യ​ന്.​ ​അ​ദ്ദേ​ഹം​ ​വി​ളി​പ്പി​ച്ചു.​ ​ജോ​ലി​ ​പോ​യെ​ന്ന് ​ഉ​റ​പ്പി​ച്ചാ​ണ് ​ചെ​ന്ന​ത്.​ ​പ​ക്ഷേ,​ ​മ​ന്നം​ ​പ​റ​ഞ്ഞു,​'​'​ ​വ​ള​രെ​ ​ഭേ​ഷാ​യി...​ ​ഞാ​ൻ​ ​ആ​രാ​ണ്?​ ​മ​റ്റു​ള്ള​വ​ർ​ ​എ​ന്നെ​ ​എ​ങ്ങ​നെ​ ​കാ​ണു​ന്നു​ ​എ​ന്ന​ ​കാ​ര്യം​ ​ആ​ ​നാ​ട​കം​ ​ക​ണ്ട​പ്പോ​ൾ​ ​എ​നി​ക്ക് ​മ​ന​സി​ലാ​യി.​"​"​ ​മ​ന്ന​വു​മാ​യു​ള്ള​ ​അ​ടു​ത്ത​ ​ബ​ന്ധ​ത്തി​ലേ​ക്കാ​ണ​ത് ​ന​യി​ച്ച​ത്.​ ​പ​ത്ര​സ്ഥാ​പ​ന​ത്തി​ൽ​ ​കി​ട​ന്നുറ​ങ്ങി​യി​രു​ന്ന​ ​ആ​ ​ചെ​റു​പ്പ​ക്കാ​ര​നെ​ ​കേ​ശ​വ​ദാ​സ​പു​ര​ത്തെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ബം​ഗ്ലാ​വി​ലേ​ക്ക് ​മ​ന്നം​ ​ക്ഷ​ണി​ച്ചു.

ee

ശ​ബ​രി​മല​യി​ൽ​ ​വ​ച്ച് ​ക​ണ്ടു​മു​ട്ടി​യ​ ​മേ​ൽ​ശാ​ന്തി​ ​കൃ​ഷ്‌​ണ​ൻ​ ​ന​മ്പൂ​തി​രി​യും​ ​ഓം​ചേ​രി​യു​ടെ​ ​ജീ​വി​ത​ ​ക​ഥ​യി​ലെ​ ​തി​ള​ക്ക​മാ​ർ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​ണ്.​ ​ ലീ​ല​യു​ടെ​ ​വീ​ട്ടു​കാ​ർ​ ​അ​വ​രു​ടെ​ ​വി​വാ​ഹ​ത്തെ​ ​അം​ഗീ​ക​രി​ക്കാ​ത്ത​ ​സ​മ​യ​ത്ത്,​ ​ജാ​ത​കം​ ​നോ​ക്കി,​ ​'​'​ഇ​തേ​ ​ന​ട​ക്കൂ...​"​"​ ​എ​ന്ന് ​പ​റ​യു​ക​യും,​ ​അ​തി​ന് ​സ​ഹാ​യ​ങ്ങ​ളൊ​രു​ക്കു​ക​യും​ ​ചെ​യ്ത​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​ത​ ​പ്ര​തി​സ​ന്ധി​ക​ളി​ൽ​ ​പി​ന്നീ​ട് ​തു​ണ​യാ​യി​ത്തീ​ർ​ന്നു,​ ​ഓം​ചേ​രി.​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​ഡ​ൽ​ഹി​ ​മ​ല​യാ​ളി​ക​ൾ​ക്കാ​യി,​ ​എ.​കെ.​ജി​ ​മു​ൻ​കൈ​ ​എ​ടു​ത്ത് ​ഡ​ൽ​ഹി​ ​മ​ല​യാ​ളി​ ​അ​സോ​സി​യേ​ഷ​ൻ​ ​രൂ​പീ​ക​രി​ച്ച​തി​ൽ​ ​അ​ന്ന് ​ആ​കാ​ശ​വാ​ണി​ ​മ​ല​യാ​ളം​ ​വാ​ർ​ത്താ​വി​ഭാ​ഗ​ത്തി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​രു​ടെ​ ​സ​ജീ​വ​മാ​യ​ ​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.​ ​അ​ഭി​ജാ​ത​രാ​യ​ ​മ​ല​യാ​ളി​ക​ൾ​ക്കാ​യി​ ​കേ​ര​ള​ ​ക്ല​ബ്ബ് 1939​ ​മു​ത​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.​ ​തൊ​ഴി​ലാ​ളി​ക​ളു​ൾ​പ്പെ​ടെ​യു​ള്ള​ ​പാ​വ​പ്പെ​ട്ട​വ​ർ​ക്കാ​യി,​ ​'​അ​രി​വ​യ്‌​പ്പു​കാ​രു​ടെ​ ​സം​ഘ​ട​ന​"​ ​രൂ​പ​വ​ത്‌​കൃ​ത​മാ​യി.​ ​അ​തി​നാ​യി​ ​എ.​കെ.​ജി​ ​നി​ർ​ദേ​ശി​ച്ച​ത​നു​സ​രി​ച്ച്,​ ​ഓം​ചേ​രി​ ​ഒ​രു​ ​നാ​ട​ക​മെ​ഴു​തി​:​ ​ഈ​ ​വെ​ളി​ച്ചം​ ​നി​ങ്ങ​ൾ​ക്കു​ള്ള​താ​കു​ന്നു.
ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ​ ​നോ​ട്ട​പ്പു​ള്ളി​ക​ളാ​കു​ന്ന​ ​കാ​ലം.​ ​അ​വ​രു​മാ​യി​ ​ബ​ന്ധ​മു​ണ്ടെ​ന്ന​റി​ഞ്ഞാ​ൽ,​ ​ജോ​ലി​ ​പോ​കും.​ ​അ​തു​കൊ​ണ്ട്,​ ​ഒ​രു​ ​തൂ​ലി​കാ​നാ​മം​ ​ആ​വ​ശ്യ​മാ​യി​ ​വ​ന്നു-​ ​വി​ലാ​സ​ല​തി​ക​ ​ബി.​എ​ ​(​ഓ​ണേ​ഴ്സ്).​ ​ആ​ ​നാ​ട​ക​ത്തി​ൽ​ ​അ​ന്ന​ത്തെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​എം.​പി.​മാ​രും​ ​വേ​ഷ​മി​ട്ടു.​ ​സ​മ​സ്ത​ ​കേ​ര​ള​ ​സാ​ഹി​ത്യ​ ​പ​രി​ഷ​ത്തി​ന്റെ​ ​നാ​ട​ക​ ​മ​ത്സ​ര​ത്തി​ൽ​ ​വി​ലാ​സ​ല​തി​ക​യു​ടെ​ ​ആ​ ​ര​ച​ന​യ്‌​ക്ക് ​ഒ​ന്നാം​ ​സ​മ്മാ​ന​വും​ ​കി​ട്ടി.
ഇ​ത്ത​രം​ ​മ​ന​സി​ൽ​ ​ത​ട്ടു​ന്ന​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ളാ​ൽ​ ​സ​മ്പ​ന്ന​മാ​ണ് ​ഓം​ചേ​രി​യു​ടെ​ ​ഈ​ ​ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ.​ ​മ​നു​ഷ്യ​ത്വ​മാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ജീ​വി​ത​ത്തി​ന്റെ​യും​ ​ര​ച​ന​ക​ളു​ടെ​യും​ ​നാ​നാ​ർ​ത്ഥ​ങ്ങ​ളു​ള്ള​ ​രാ​ഷ്ട്രീ​യം.​ ​ധ​ന്യ​മാ​യ​ ​ഈ​ ​ജീ​വി​താ​നു​ഭ​വ​ങ്ങ​ൾ​ ​പ​ങ്കു​വ​ച്ച​തി​ന് ​ന​മ്മ​ൾ​ ​അ​ദ്ദേ​ഹ​ത്തോ​ട് ​ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.​ ​ഡ​ൽ​ഹി​ ​മ​ല​യാ​ളി​ക​ളു​ടെ​ ​ഏ​ഴു​പ​തി​റ്റാ​ണ്ടി​ന്റെ​ ​ക​ലാ​സാം​സ്‌​ക്കാ​രി​ക​ ​ച​രി​ത്ര​മെ​ന്ന​ ​നി​ല​യി​ലും​ ​ഈ​ ​ഓ​ർ​മ​ക്കു​റി​പ്പു​ക​ൾ​ക്ക് ​പ്ര​സ​ക്തി​യു​ണ്ട്.

(​ലേ​ഖ​ക​ന്റെ​ ​ഫോ​ൺ​ ​ന​മ്പ​ർ​:​ 9447181006)

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BOOK REVIEW, WEEKEND
KERALA KAUMUDI EPAPER
TRENDING IN LITERATURE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.