തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് സാമന്തയും നാഗചൈതന്യയും. ഇരുവരും വേർപിരിയാൻ ഒരുങ്ങുകയാണെന്ന് തെലുങ്ക് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സമൂഹ മാധ്യങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ഇക്കാര്യം ആഴ്ചകൾക്ക് മുൻപ് തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരുടെയും ആരാധകർ ഇത് ഗോസിപ്പ് ആണെന്ന് പറഞ്ഞ് തള്ളി കളയുകയായിരുന്നു. ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗൺസിലിംഗ് ഘട്ടത്തിലാണ് ഇരുവരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സമാന്ത കരിയറിൽ കൂടുതൽ അവസരങ്ങൾ തേടാൻ ശ്രമിക്കുന്നതാണ് നാഗ ചൈതന്യയെയും കുടുംബത്തെയും അസ്വസ്ഥമാക്കുന്നതെന്നും അതാണ് വേർപിരിയലിന് കാരണമെന്നുമാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സമീപകാലത്തായി സമാന്തയുടെ സിനിമകൾ വലിയ തോതിൽ പ്രശംസിക്കപ്പെട്ടിരുന്നു. 2017ലായിരുന്നു സാമന്ത നാഗചൈതന്യ വിവാഹം.അടുത്തിടെ സോഷ്യൽ മീഡിയയിൽ നടി തന്റെ പേരിൽ മാറ്റം വരുത്തിയത് വലിയ വാർത്തയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |