SignIn
Kerala Kaumudi Online
Thursday, 12 December 2019 2.39 PM IST

പി​ങ്ക് ​പൊ​ലീ​സ് ​203

pink-police

പി​ങ്ക് ​പൊ​ലീ​സ് ​അം​ഗ​ങ്ങ​ൾ​ ​ആ​റു​പേ​രും​ ​പി​ന്നെ​ ​എ​സ്.​ഐ​ ​ജെ​യിം​സും​ ​ക​രു​ത​ലോ​ടെ​ ​വ​ര​മ്പ​ത്തു​ ​കൂ​ടി​ ​ന​ട​ന്നു.
വ​ര​മ്പി​ൽ​ ​ഇ​ട​യ്ക്കി​ടെ​ ​തെ​ങ്ങു​ക​ൾ​ ​ഉ​ണ്ടാ​യി​രു​ന്നു.
നെ​ഞ്ച​റ്റം​ ​വെ​ള്ളം​ ​കാ​ണും​ ​പു​ഞ്ച​പ്പാ​ട​ത്ത് ​എ​ന്ന് ​അ​വ​ർ​ക്കു​ ​തോ​ന്നി.
ത​ണു​ത്ത​ ​കാ​റ്റ് ​വീ​ശു​ന്നു​ണ്ട്.​ ​തെ​ങ്ങോ​ല​ക​ൾ​ ​ന​ര​ച്ച​ ​ആ​കാ​ശ​ത്തി​നു​ ​താ​ഴെ​ ​ഇ​ള​കി​ക്കൊ​ണ്ടി​രു​ന്നു...
'​'​ത​മി​ഴ്‌​നാ​ട് ​ര​ജി​സ്ട്രേ​ഷ​നു​ള്ള​ ​സു​മോ​ ​റോ​ഡി​ൽ​ ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​അ​വ​ർ​ ​തു​രു​ത്തി​ൽ​ ​ത​ന്നെ​യു​ണ്ട് ​എ​ന്ന​ത് ​ഉ​റ​പ്പ്."
ജെ​യിം​സ് ​ശ​ബ്ദം​ ​താ​ഴ്ത്തി​ ​മ​റ്റു​ള്ള​വ​രോ​ടു​ ​പ​റ​ഞ്ഞു:
'​'​ന​മ്മ​ൾ​ ​വ​ള​രെ​ ​സൂ​ക്ഷി​ക്ക​ണം.​ ​അ​വി​ടെ​ ​എ​ത്ര​പേ​ർ​ ​ഉ​ണ്ടെ​ന്നോ​ ​എ​ന്തൊ​ക്കെ​ ​ആ​യു​ധ​ങ്ങ​ൾ​ ​ഉ​ണ്ടെ​ന്നോ​ ​ന​മു​ക്ക​റി​യി​ല്ല.​ ​ഷ​ണ്മു​ഖ​നെ​ ​ന​മ്മ​ൾ​ ​പി​ടി​ച്ച​തു​ ​കാ​ര​ണം​ ​ഏ​ത് ​നി​മി​ഷ​വും​ ​ഒ​രു​ ​അ​റ്റാ​ക്ക് ​അ​വ​ർ​ ​പ്ര​തീ​ക്ഷി​ക്കു​ന്നു​മു​ണ്ടാ​വും."
വി​ജ​യ​ ​അ​മ​ർ​ത്തി​ ​മൂ​ളി.
വെ​ള്ള​ത്തി​ൽ​ ​മീ​നു​ക​ൾ​ ​കു​ത്തി​മ​റി​യു​ന്ന​തി​ന്റെ​ ​ശ​ബ്ദം​ ​ഇ​ട​യ്ക്കി​ടെ​ ​കേ​ട്ടു.
ആ​ ​സ​മ​യം​ ​തു​രു​ത്തി​ലെ​ ​ചെ​റി​യ​ ​കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ​ -
രാ​ഹു​ലി​നു​ ​മു​ന്നി​ൽ​ ​ത​ല​ ​താ​ഴ്ത്തി​ ​നി​ൽ​ക്കു​ക​യാ​ണ് ​ഉ​ത്ത​മ​പാ​ള​യം​ ​മു​രു​ക​നും​ ​വി​ജ​യ​യു​ടെ​ ​വീ​ട്ടി​ൽ​ ​വ​ന്ന​ ​അ​ടു​ത്ത​ ​ഗു​ണ്ട​യും.
വേ​റെ​ ​ര​ണ്ടു​പേ​ർ​ ​കൂ​ടി​ ​അ​വി​ടെ​യു​ണ്ട്.​ ​അ​വ​ർ​ക്കു​ ​മു​ന്നി​ൽ​ ​ഒ​രു​ ​എ​മ​ർ​ജ​ൻ​സി​ ​ലൈ​റ്റ് ​തെ​ളി​ഞ്ഞി​രി​ക്കു​ന്നു...
രാ​ഹു​ൽ,​ ​മു​രു​ക​നെ​ ​നോ​ക്കി​ ​ചീ​റി.
'​'​നീ​ ​വ​ല്യ​ ​ഗു​ണ്ട​യാ​ണ്.​ ​നി​ന്റെ​ ​മ​ട​വാ​ളി​നു​ ​മു​ന്നി​ൽ​ ​ഒ​രു​ത്ത​നും​ ​ര​ക്ഷ​പെ​ട്ടി​ല്ല​ ​എ​ന്നൊ​ക്കെ​ ​വീ​ര​വാ​ദം​ ​പ​റ​ഞ്ഞി​ട്ട് ​ഇ​പ്പ​ഴെ​ന്താ​യി​?​ ​കൂ​ടെ​കൊ​ണ്ടു​പോ​യ​ ​ഒ​രു​ത്ത​നെ​ ​അ​വ​ർ​ക്കു​ ​കൊ​ടു​ത്തി​ട്ടും​ ​വ​ന്നി​രി​ക്കു​ന്നു​!​ ​മു​ന്നി​ൽ​ ​വ​ന്ന​വ​നെ​യൊ​ക്കെ​ ​വെ​ട്ടീ​ക്കീ​റാ​മാ​യി​രു​ന്നി​ല്ലേ​ ​നി​ന​ക്ക്?"
ഉ​ത്ത​മ​പാ​ള​യം​ ​മു​രു​ക​ൻ​ ​കു​റ്റ​ബോ​ധ​ത്തോ​ടെ​ ​ത​ല​യു​യ​ർ​ത്തി.
'​'​അ​പ്ര​തീ​ക്ഷി​ത​മാ​യി​രു​ന്നു​ ​സാ​ർ​ ​എ​ല്ലാം...​ ​അ​ത്ര​യും​ ​പേ​ർ​ ​പെ​ട്ടെ​ന്നു​ ​അ​വി​ടെ​ ​വ​രു​മെ​ന്നു​ ​ക​രു​തി​യി​ല്ല.​ ​അ​ക്കൂ​ട്ട​ത്തി​ൽ​ ​ഒ​രു​ത്ത​ൻ...​ ​അ​വ​നാ​ണ് ​എ​ല്ലാം​ ​ന​ശി​പ്പി​ച്ച​ത്.​ ​അ​വ​നെ​ ​ക​ണ്ടി​ട്ട് ​ഒ​രു​ ​പോ​ലീ​സ് ​ഓ​ഫീ​സ​റാ​ണെ​ന്നു​ ​തോ​ന്നി."
രാ​ഹു​ലി​ന്റെ​ ​പു​രി​കം​ ​ചു​ളി​ഞ്ഞു.​ ​എ​ങ്ങ​നെ​ ​ചി​ന്തി​ച്ചി​ട്ടും​ ​അ​വി​ടെ​ ​ആ​ ​നേ​ര​ത്ത് ​ഒ​രു​ ​പോ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ൻ​ ​വ​രാ​നു​ള്ള​ ​സാ​ദ്ധ്യ​ത​ ​അ​വ​നു​ ​പി​ടി​കി​ട്ടി​യി​ല്ല.
അ​സ്വ​സ്ഥ​ത​യോ​ടെ​ ​രാ​ഹു​ൽ​ ​ഒ​രു​ ​സി​ഗ​റ​റ്റി​നു​ ​തീ​ ​പി​ടി​പ്പി​ച്ചു.
'​'​നി​ന്റെ​ ​അ​നു​ച​ര​ൻ​ ​ഷ​ൺ​മു​ഖ​നെ​ ​ക​ല്ലി​ൽ​ ​വ​ച്ച് ​അ​ര​ച്ചി​ട്ടാ​യാ​ലും​ ​വി​ജ​യ​ ​എ​ല്ലാം​ ​മ​ന​സി​ലാ​ക്കും.​ ​ന​മ്മ​ൾ​ ​ഇ​വി​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞ് ​അ​വ​ൾ​ ​ഇ​ങ്ങോ​ട്ടു​ ​ത​ന്നെ​വ​രും.​ ​പോ​രെ​ങ്കി​ൽ​ ​ആ​ ​എ​സ്.​പി​ ​അ​രു​ണാ​ച​ലം​ ​അ​വ​ൾ​ക്കു​ ​പി​ന്നി​ൽ​ ​ഉ​ണ്ടു​താ​നും."
മു​രു​ക​ന്റെ​ ​മു​ഖം​ ​മു​റു​കി:
'​'​അ​പ്പോ​ൾ​ ​എ​നി​ക്ക് ​അ​ങ്ങ​നെ​യൊ​രു​ ​തെ​റ്റു​പ​റ്റി​ ​എ​ന്ന​ത് ​നേ​ര്.​ ​പ​ക്ഷേ​ ​ഇ​ങ്ങോ​ട്ട് ​ആ​രെ​ങ്കി​ലും​ ​വ​ന്നാ​ൽ​ ​അ​വ​രു​ ​പി​ന്നെ​ ​ജീ​വ​നോ​ടെ​ ​തി​രി​ച്ചു​പോ​കി​ല്ല.
മാ​ത്ര​മ​ല്ല​ ​ഷ​ൺ​മു​ഖ​ൻ​ ​ഒ​ന്നും​ ​വി​ട്ടു​പ​റ​യു​ന്ന​ ​കൂ​ട്ട​ത്തി​ലു​മ​ല്ല..."
രാ​ഹു​ൽ​ ​ത​ല​ ​കു​ട​ഞ്ഞു.
'​'​ഏ​താ​യാ​ലും​ ​ഇ​നി​ ​ഒ​രു​ ​ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​നു​ ​ഞാ​നി​ല്ല.​ ​എ​ത്ര​യും​ ​വേ​ഗം​ ​ന​മു​ക്ക് ​ഇ​വി​ടെ​നി​ന്നു​ ​പോ​ക​ണം.​ ​നി​ന്റെ​ ​ഷ​ൺ​മു​ഖ​ന്റെ​ ​കാ​ര്യം​ ​മ​റ​ന്നേ​ക്ക്.​ ​ച​ത്താ​ലും​ ​ജീ​വി​ച്ചാ​ലും​ ​അ​ത് ​അ​വ​ന്റെ​ ​വി​ധി​യാ​ണെ​ന്നു​ ​ക​രു​തി​ക്കോ..."
തി​ടു​ക്ക​ത്തി​ൽ​ ​ര​ണ്ടു​മൂ​ന്നു​ ​ക​വി​ൾ​ ​പു​ക​ ​വ​ലി​ച്ചെ​ടു​ത്തി​ട്ട് ​രാ​ഹു​ൽ​ ​സി​ഗ​റ​റ്റ് ​വ​ലി​ച്ചെ​റി​ഞ്ഞു.​ ​ശേ​ഷം​ ​എ​ഴു​ന്നേ​റ്റു.
'​'​പു​റ​ത്ത് ​പോ​യി​ ​നോ​ക്ക് ​സം​ശ​യ​ക​ര​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​ഉ​ണ്ടോ​യെ​ന്ന്."
ഒ​രാ​ൾ​ ​പു​റ​ത്തെ​ ​മു​റി​യി​ലേ​ക്കു​ ​ന​ട​ന്നു.​ ​ശ​ബ്ദം​ ​കേ​ൾ​പ്പി​ക്കാ​തെ​ ​വാ​തി​ൽ​ ​തു​റ​ന്നു​ ​പു​റ​ത്തേ​ക്കു​ ​നോ​ക്കി.
മ​ങ്ങി​യ​ ​നാ​ട്ടു​വെ​ളി​ച്ച​ത്തി​ൽ​ ​ചി​റ....​ ​ഒ​ര​ന​ക്കം​ ​പോ​ലു​മി​ല്ല...
അ​യാ​ൾ​ ​തി​രി​കെ​ ​വ​ന്നു.
'​'​കു​ഴ​പ്പ​മൊ​ന്നു​മി​ല്ല..."
അ​വ​ർ​ക്ക് ​അ​വി​ടെ​ ​നി​ന്ന് ​പ്ര​ത്യേ​കി​ച്ച് ​എ​ടു​ക്കു​വാ​ൻ​ ​ഒ​ന്നു​മി​ല്ലാ​യി​രു​ന്നു.
രാ​ഹു​ൽ​ ​ത​ന്റെ​ ​അ​ര​ക്കെ​ട്ടി​ൽ​ ​പി​സ്റ്റ​ൾ​ ​ഉ​ണ്ടെ​ന്ന് ​ഉ​റ​പ്പു​വ​രു​ത്തി.
ശേ​ഷം​ ​ഉ​ത്ത​മ​പാ​ള​യം​ ​മു​രു​ക​നു​ ​നേ​രെ​ ​തി​രി​ഞ്ഞു.
'​'​വ​ണ്ടി​യി​ൽ​ ​ഡീ​സ​ൽ​ ​ഉ​ണ്ടാ​കു​മ​ല്ലോ.​ ​അ​ല്ലേ​?​ ​ടി​വി​യി​ൽ​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്ന​തി​നാ​ൽ​ ​പെ​ട്രോ​ൾ​ ​പ​മ്പു​ക​ളി​ലൊ​ന്നും​ ​എ​നി​ക്ക് ​ക​യ​റു​വാ​ൻ​ ​ക​ഴി​യി​ല്ല..."
നേ​ര​ത്തെ​ ​പ​ത്ത​നം​തി​ട്ട​ ​റി​ങ്‌​റോ​ഡി​ൽ​ ​ഉ​പേ​ക്ഷി​ച്ച​ ​സു​മോ​ ​മു​രു​ക​ൻ​ ​വീ​ണ്ടെ​ടു​ക്ക​യാ​യി​രു​ന്നു.​ ​അ​വ​രെ​ ​ഇ​വി​ടെ​യെ​ത്തി​ച്ച​ ​ഇ​ന്നോ​വ​ ​തി​രി​ച്ച​യ്ക്കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​പ്പോ​ൾ​ ​സു​മോ​യ്ക്ക് ​വ്യാ​ജ​ ​ന​മ്പ​രാ​ണ് ​പി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.
'​'​ഡീ​സ​ൽ​ ​ഫു​ൾ​ടാ​ങ്ക് ​ഉ​ണ്ട് ​സാ​ർ.​"​ ​മു​രു​ക​ൻ​ ​അ​റി​യി​ച്ചു.
'​'​എ​ങ്കി​ൽ​ ​പോ​കാം....​ ​ആ​ദ്യം​ ​ര​ണ്ടു​പേ​ർ​ ​റോ​ഡി​ൽ​ ​വ​രെ​ ​ന​ട​ക്ക​ണം.​ ​എ​ന്തെ​ങ്കി​ലും​ ​കു​ഴ​പ്പ​മു​ണ്ടെ​ങ്കി​ൽ​ ​മെ​സേ​ജ് ​ത​ര​ണം.​"​ ​രാ​ഹു​ൽ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്തി.
എ​ല്ലാ​വ​രും​ ​ഒ​ന്നി​ച്ച് ​വാ​തി​ൽ​ക്ക​ലെ​ത്തി.​ ​ര​ണ്ടു​പേ​ർ​ ​പു​റ​ത്തി​റ​ങ്ങി.​ ​അ​ടു​ത്ത​ ​നി​മി​ഷം​ ​കേ​ട്ട​ത് ​നി​ല​വി​ളി​ക​ൾ....!
[​തു​ട​രും]

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PINK POLICE, NOVEL
KERALA KAUMUDI EPAPER
TRENDING IN NOVEL
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.