SignIn
Kerala Kaumudi Online
Thursday, 28 March 2024 7.17 PM IST

നെല്ലിയാമ്പതി കേശവൻപാറയിൽ സന്ദർശകർക്ക് നിയന്ത്രണം

nelliyapathi
നെല്ലിയാമ്പതി കേശവൻപാറ വ്യൂ പോയിന്റിലേക്കുള്ള ഗേറ്റ് വനംവകുപ്പ് കഴിഞ്ഞ ദിവസം അടച്ചപ്പോൾ.

നെല്ലിയാമ്പതി: വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിലെ കേശവൻപാറ വ്യൂ പോയിന്റ് കവാടം താഴിട്ടു പൂട്ടി വനംവകുപ്പിന്റെ നിയന്ത്രണം. ഇതേത്തുടർന്ന് പ്രദേശത്തെ വ്യാപാരികൾ, ജീപ്പ്- ഓട്ടോ, ഡ്രൈവർമാർ എന്നിവർ പ്രതിഷേധിച്ചു. മുന്നറിയിപ്പില്ലാതെ അനിയന്ത്രിതമായി വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടിയതിനെതിരെ ഇന്നലെ നെല്ലിയാമ്പതിയിൽ എത്തിയ നിരവധി വിനോദസഞ്ചാരികളും പ്രതിഷേധിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് കേശവൻ പാറയിലേക്കുള്ള പ്രവേശന കവാടത്തിൽ വനംവകുപ്പ് സ്ഥാപിച്ചിട്ടുള്ള ഗേറ്റ് അടച്ചുപൂട്ടിയത്.

കഴിഞ്ഞ ഡിസംബറിൽ സീതാർകുണ്ട് വ്യൂ പോയിന്റിൽ ഉണ്ടായ അപകടത്തെ തുടർന്ന് വ്യൂ പോയിന്റ് പ്രദേശം ഭാഗികമായി അടച്ചുകെട്ടിയിരുന്നു. നെല്ലിയാമ്പതി മലമുകളിൽ നിന്ന് നോക്കിയാൽ കാണുന്ന പാലക്കാടൻ ഗ്രാമീണതയുടെ പച്ചപ്പ് കണ്ട് ആസ്വദിക്കാൻ കഴിയുന്ന മൂന്നു പ്രദേശങ്ങളാണ് കേശവൻപാറ, സീതാർകുണ്ട്, മാമ്പാറ എന്നിവ. കേശവൻ പാറയിൽ നിന്നു നോക്കിയാൽ പോത്തുണ്ടി അണക്കെട്ട് മുതൽ പടിഞ്ഞാറ് കുതിരാൻമല വരെയുള്ള ദൃശ്യം കാണാൻ കഴിയുന്ന വ്യൂ പോയിന്റാണ് നെല്ലിയാമ്പതി ഫോറസ്റ്റ് സ്റ്റേഷൻ അധികൃതരെത്തി താഴിട്ടത്.

  • ടൂറിസം മേഖലയെ വനംവകുപ്പ് തകർക്കുന്നു: പ്രദേശവാസികൾ

നിരവധി സിനിമകൾക്ക് ലൊക്കേഷൻ കൂടിയായ കേശവൻപാറ അടച്ചുകെട്ടി നിയന്ത്രണം ഏർപ്പെടുത്തുന്നതിനെതിരെ പ്രദേശവാസികൾ രംഗത്ത്. നെല്ലിയാമ്പതിയുടെ ടൂറിസം മേഖലയെ വനംവകുപ്പ് തകർക്കുകയാണെന്നാണ് ആരോപണം. സീതാർകുണ്ട് കൂടാതെ നേരത്തെ വിനോദസഞ്ചാരികളെ കയറ്റിവിട്ടിരുന്ന മാമ്പാറയ്ക്കും ഏതാനും വർഷങ്ങൾക്കുമുമ്പ് പ്രവേശനം നിരോധിച്ചിരുന്നു.

കുരിശുമല, വിക്ടോറിയക്ക് അടുത്തുള്ള പറമ്പിക്കുളം ഡാമുകൾ വരെ കാണാൻ കഴിയുന്ന കുരിശുപള്ളി, റോസറി തുതമ്പാറ എസ്റ്റേറ്റുകൾ വനംവകുപ്പ് ഏറ്റെടുത്തതോടെ, പകുതി പാലം വരെയുള്ള യാത്രകളും വനംവകുപ്പ് നിയന്ത്രണം ഏർപ്പെടുത്തി. സുരക്ഷയുടെയും റോഡ് ഗുണനിലവാരത്തിന്റെയും പേര് പറഞ്ഞു ആനമടയിലേക്ക് സഫാരി ജീപ്പ് മാത്രം സർവീസ് വാഹന വകുപ്പിന്റെ അനുമതിയുള്ള വാഹനങ്ങൾക്ക് മാത്രമായി ചുരുക്കി. കുടുംബസമേതമെത്തുന്ന വിനോദസഞ്ചാരികളെ നെല്ലിയാമ്പതിയിൽ നിന്ന് അകറ്റുന്ന നയമാണ് വനംവകുപ്പ് സ്വീകരിച്ചുവരുന്നത്.

  • മഴ മാറിയാൽ തുറക്കും

നെല്ലിയാമ്പതിയിലെ കേശവൻപാറയിൽ മഴമൂലം വ്യൂ പോയിന്റ് പ്രദേശത്ത് വഴുക്കൽ ഉള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കൂടാതെ കേശവൻപാറയ്ക്ക് മുകളിൽ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ബാരിക്കേഡിന് ബലക്ഷയമുണ്ട്. അതിനാലാണ് സന്ദർശക വിലക്ക് ഏർപ്പെടുത്തിയത്. മഴ മാറിയാലുടൻ കേശവൻപാറ തുറന്നു കൊടുക്കും. സുരക്ഷാ ബാരിക്കേട് പുതുക്കിപ്പണിയും.

- ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, നെല്ലിയാമ്പതി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.