SignIn
Kerala Kaumudi Online
Wednesday, 24 April 2024 11.18 PM IST

കേന്ദ്ര ഏജൻസി അന്വേഷിക്കണം: ബി.ഡി.ജെ.എസ്.

bdjs

പാലാ: ലൗ ജിഹാദിനെ കുറിച്ചും നർക്കോട്ടിക് ജിഹാദിനെക്കുറിച്ചും മാർ ജോസഫ് കല്ലറങ്ങാട്ട് പങ്കുവെച്ച ആശങ്കകളെ കുറിച്ച് കേന്ദ്ര ഏജൻസികൾ സമഗ്ര അന്വേഷണം നടത്തണമെന്ന് ബി.ഡി.ജെ.എസ്. പാലാ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. അത്യന്തം ഗുരുതരമായ കാര്യങ്ങളാണ് ബിഷപ്പ് ചൂണ്ടിക്കാട്ടിയത്. ബിഷപ്പിനെ അപമാനിക്കാൻ ശ്രമിക്കുന്ന സമൂഹത്തിലെ ഛിദ്രശക്തികളെ ഒറ്റപ്പെടുത്തണം. ഇക്കാര്യത്തിൽ പാലാ രൂപതയ്ക്കും ബിഷപ്പിനും ബി.ഡി.ജെ.എസ്. ശക്തമായ പിന്തുണ നൽകും. സെക്രട്ടറി സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം പ്രസിഡന്റ് രവീന്ദ്രൻ കൊമ്പനാൽ ഉദ്ഘാടനം ചെയ്തു. സനീഷ് ചിറയിൽ, അജേഷ് അറയ്ക്കൽ, സുനിൽ വയലിൽ, തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM, BDJS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.