കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടിക്ക് ദേവസ്വം ബോർഡ് തീരുമാനം. ഇതിനുമുന്നോടിയായി തിരുവാഭരണം കമ്മിഷണർ , വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മിഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മിഷണർ, ഏറ്റുമാനൂർ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ, മുൻ അസിസ്റ്റന്റ് കമ്മിഷണർ, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ബോർഡ് വിജിലൻസ് എസ്. പി .ബിജോയ് നടത്തിയ അന്വേഷണത്തിൽ വീഴ്ച വന്നതായി കണ്ടെത്തിയിരുന്നു. മേൽശാന്തിമാരുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. മാല ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാനും ആലോചനയുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |