പാനൂർ : നല്ല അദ്ധ്യാപകൻ വിദ്യാർത്ഥികളുടെ കഴിവ് മനസ്സിലാക്കി സർവ്വതും സമർപ്പിക്കുകയും സമൂഹത്തിനറിവു നല്കുകയും ചെയ്യുന്നവരാണെന്ന് പ്രശസ്ത ചിത്രകാരൻ കെ.കെ മാരാർ പറഞ്ഞു. ശിക്ഷ ശിക്ഷണത്തിന്റെ ഭാഗമായി കണ്ട അവർ നിരന്തരം പഠിച്ചു കൊണ്ടിരിക്കുകയും കുട്ടികളെ മാതൃകാപരമായി കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പി.ആർ ലൈബ്രറി പ്രിസംപാനൂരും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും ഓണവസന്തം സമ്മാനദാനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലൈബ്രറി വൈസ് പ്രസിഡന്റ് വി.പി ചാത്തു അദ്ധ്യക്ഷത വഹിച്ചു. ഗുരുശ്രേഷ്ഠ പുരസ്കാര സമർപ്പണവും ഓണ വസന്തം സമ്മാനദാനവും കെ.പി മോഹനൻ എം എൽ എ നിർവഹിച്ചു. ഗുരുശ്രേഷ്ഠ പുരസ്കാരജേതാവായ എൻ.ഗോപാലനെ ബാലസാഹിത്യകാരൻ രാജു കാട്ടു പുനം പരിചയപെടുത്തി. ചടങ്ങിൽജോർജ് വർഗീസിന്റെ കേരളത്തിലെ
സോഷ്യലിസ്റ്റ് പ്രസ്ഥാനം എന്ന പുസ്തകത്തിന്റ കവർ ഡിസൈൻെ ചെയ്ത ഷിബിൻ കൂരാറയെ ആദരിച്ചു. കെ . കുമാരൻ സ്വഗതവു കെ.പി രമേശ് ബാബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |