SignIn
Kerala Kaumudi Online
Sunday, 22 May 2022 1.08 AM IST

ഗ്യാസ് വില കത്തുന്നു: ഇടംനേടി ഇൻഡക്ഷൻ കുക്കർ

gas

ആലപ്പുഴ: പാചകവാതക വില കുതിച്ചുയർന്നതോടെ ചെലവ് കുറയ്ക്കാൻ അടുക്കളയിൽ ഇൻഡക്ഷൻ കുക്കറുകൾ മത്സരിക്കുന്നു. കേരളത്തിലെ അടുക്കളകളിൽ അധികവും ആധുനികമായതോടെ പാരമ്പര്യ പാചക രീതികളെല്ലാം ഇല്ലാതായി.

ഗ്യാസ് വില അടിക്കടി ഉയർന്ന് അടുക്കള ബഡ്ജറ്റ് താളം തെറ്റിയതോടെയാണ് നാട്ടിൻപുറത്തെ വീടുകളിൽ ഇൻഡക്ഷൻ കുക്കറുകൾ സജീവമായത്. വിലക്കയറ്റത്തിന് പരിഹാരമായാണ് വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഇൻഡക്ഷൻ കുക്കറുകൾ ഉപയോഗിക്കുന്നത്. എന്നാൽ പാചക വാതകത്തിന് പൂർണമായും പകരക്കാരനല്ല.

എൽ.പി.ജിക്ക് പകരം ഇൻഡക്ഷൻ കുക്കർ ഉപയോഗത്തിലൂടെ ചെലവ് കുറയ്ക്കാനാകുമോയെന്നതിനെക്കുറിച്ച് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ പഠനം നടത്തിവരികയാണ്.

വൈദ്യുതി ചാർജ് ഒരു യൂണിറ്റിന് 4.84 രൂപയാണ്. ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന് ഇപ്പോൾ 892 രൂപയാണ് വില. 300 യൂണിറ്റിൽ താഴെ മാസവൈദ്യുതി ഉപയോഗം നടത്തുന്നവർക്ക് ഇൻഡക്ഷൻ കുക്കർ ഉപയോഗിക്കുന്നത് ലാഭകരമാണെന്നാണ് പുതിയ പഠനത്തിൽ പറയുന്നത്. ഈ മാസം ഗാർഹിക സിലണ്ടറിന് 25 രൂപയും വാണിജ്യ സിലണ്ടറിന് 75 രൂപയുമാണ് വർദ്ധിച്ചത്.

ഇൻഡക്ഷൻ കുക്കർ വില ₹1,​300 - 3,​500

പാചകവാതക വില

ഗാർഹികം

2020 ഡിസംബർ 1 ₹ 601

2021 സെപ്തംബർ1₹ 891.50

വാണിജ്യം

2020 ഡിസംബർ 1 ₹ 1282. 50

2021 സെപ്തംബർ1 ₹ 1692. 50

"

ഒരു വർഷമായി ഇൻഡക്ഷൻ കുക്കറിന്റെ വിൽപ്പന വർദ്ധിച്ചു. 20 ശതമാനത്തിന്റെ ഉയർച്ചയാണ് ഉണ്ടായത്. ഓണം ഓഫറുകളിൽ ഗാർഹിക ഉപകരണങ്ങൾ വിലക്കുറവിൽ വിറ്റിരുന്നു. ഇതിൽ നല്ലൊരു ശതമാനവും വിറ്റുപോയത് ഇൻഡക്ഷൻ കുക്കറാണ്.

വ്യാപാരികൾ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ALAPPUZHA, GENERAL
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.