തൃശൂർ : ആഗോള പൗരസ്ത്യ കൽദായ സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മാർ ആവാ റോയലിന്റെ സ്ഥാനാരോഹണം 13 ന് നടക്കുമെന്ന് ഇന്ത്യയിലെ മെത്രോപൊലീത്ത മാർ അപ്രേം പത്രസമ്മേളനത്തിൽ പറഞ്ഞു. ആസ്ട്രേലിയയിലെ മെത്രാപ്പോലീത്ത മാർ മീലീസ് സയ്യയുടെ അദ്ധ്യക്ഷതയിൽ സഭാ ആസ്ഥാനമായ ഇറാഖിലെ ഏർബിലിൽ നടന്ന സിനഡിലാണ് സഭയുടെ 122ാമത് പാത്രിയർക്കീസായി നിലവിൽ കാലിഫോർണിയയിലെ ബിഷപ്പായ മാർ ആവാ റോയേൽ എപ്പിസ്കോപ്പ തിരഞ്ഞെടുക്കപ്പെട്ടത്. സഭയുടെ അമേരിക്കയിലെ കാലിഫോർണിയ ഭദ്രാസനത്തിന്റെ എപ്പിസ്കോപ്പയും, പരിശുദ്ധ സുൻഹാദോസ് സെക്രട്ടറിയുമാണ് മാർ ആവ്വ റോയൽ. വിശുദ്ധ സ്ലീവാ തിരുന്നാൾ ദിനമായ 13ന് മാർ മീലീസ് സയ്യാ മെത്രാപ്പോലീത്തയുടെ മുഖ്യകാർമ്മികത്വത്തിൽ പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണവും പട്ടാഭിഷേകവും ഏർബിലിലെ മാർ യോഹന്നാൻ മാംദാന ഭദ്രാസന ദൈവാലയത്തിൽ നടക്കും. ഇന്ത്യയിലെ എല്ലാ ഇടവക പള്ളികളിലും അന്ന് പതാക ഉയർത്തും. പത്രസമ്മേളനത്തിൽ സി.എൽ ടെന്നി, ഷീബ ബാബു, ജിൽസൺ ജോസ് എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |