SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.30 AM IST

സമ്മേളനങ്ങൾക്കൊരുങ്ങി സി.പി.എം. ; 'കരുവന്നൂർ കലാപക്കൊടിക്ക് ' താക്കീത്‌

karuvannur

തൃശൂർ : സി.പി.എം സമ്മേളനങ്ങൾക്കുള്ള ഒരുക്കം നടക്കവേ, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിഷേധം സമ്മേളനങ്ങളിൽ പ്രകടമാകാതിരിക്കാൻ സി.പി.എം ജില്ലാ നേതൃത്വം കർശന നിർദ്ദേശം നൽകിയതായി സൂചന. അതിനാൽതന്നെ ജില്ലയിലെ ശ്രദ്ധിക്കപ്പെടുന്ന ബ്രാഞ്ച് സമ്മേളനം കരുവന്നൂർ മേഖലയിലെ മാടായിക്കോണം ബ്രാഞ്ചിലാകും.

കരുവന്നൂർ ബാങ്ക് സ്ഥിതി ചെയ്യുന്ന ബ്രാഞ്ച് കൂടിയാണിത്. അതോടൊപ്പം ബാങ്കിന്റെ മറ്റ് ബ്രാഞ്ചുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലെ സമ്മേളനങ്ങളും നേതൃത്വം ശ്രദ്ധയോടെയാകും കൈകാര്യം ചെയ്യുക. ബാങ്ക് പ്രസിഡന്റായിരുന്ന കെ.കെ. ദിവാകരൻ മാടായിക്കോണം ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്നു. ബാങ്കിലെ നൂറ് കോടിയിലേറെ രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഇപ്പോഴും അന്വേഷണം തുടരുകയാണ്.

മേഖലയിലെ ലോക്കൽ സമ്മേളനങ്ങളിലും ഏരിയ സമ്മേളനങ്ങളിലും വലിയ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാദ്ധ്യതയാണ് നിലനിൽക്കുന്നത്. ഈ മാസം 15 മുതൽ ഒക്ടോബർ 15 വരെയാണ് ബ്രാഞ്ച് സമ്മേളനം. കൊവിഡ് നിയന്ത്രണം കുറഞ്ഞതോടെ ബ്രാഞ്ച് സമ്മേളനം ഓൺലൈനിലൂടെയായേക്കില്ല. അതേസമയം ആഘോഷം ഉണ്ടാവുകയില്ല. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങളാകും ഉണ്ടാവുക. ബ്രാഞ്ച് സമ്മേളനങ്ങൾ വരെ കൂടുതൽ പേർക്ക് ഇരിക്കാവുന്ന കേന്ദ്രങ്ങളിൽ കൊവിഡ് പ്രോട്ടോക്കാൾ അനുസരിച്ച് നടത്താനാണ് നിർദ്ദേശം. മറ്റ് ആഘോഷങ്ങളില്ലെങ്കിലും സമ്മേളന നഗരികൾക്ക് മുന്നിൽ രക്തസാക്ഷി മണ്ഡപങ്ങൾ ഒരുക്കും. ഇവിടെ പുഷ്പാർച്ചനയും ഉണ്ടായിരിക്കും.

പുതുമുഖങ്ങൾ വരും

ബ്രാഞ്ച് മുതലുള്ള ഭാരവാഹികളിൽ പുതുമുഖങ്ങൾക്ക് അവസരം നൽകുമെന്നാണ് അറിയുന്നത്. മുഴുവൻ സമയം ജോലിയുള്ളവരെ ബ്രാഞ്ച് സെക്രട്ടറിമാരാക്കേണ്ടയെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. കൂടുതൽ സമയം പ്രവർത്തിക്കുന്നവരെയാകും തിരഞ്ഞെടുക്കുക. ബ്രാഞ്ച് മുതൽ ജില്ലാ സെക്രട്ടറിയേറ്റ് വരെയുള്ള കമ്മിറ്റികളിൽ ഉടച്ച് വാർക്കലുണ്ടാകും. ബ്രാഞ്ച് സമ്മേളനങ്ങളിൽ ഏരിയ കമ്മിറ്റിയിൽ നിന്നുള്ളവരും ലോക്കൽ കമ്മിറ്റിയിൽ നിന്നുള്ള പ്രതിനിധികളും പങ്കെടുക്കും. ഒക്ടോബർ 15 മുതൽ ലോക്കൽ സമ്മേളനങ്ങളും നവംബർ 15 മുതൽ ഏരിയ സമ്മേളനങ്ങളും നടക്കും. ഡിസംബർ 15നുള്ളിൽ ഏരിയാ സമ്മേളനം പൂർത്തിയാവും. രണ്ട് ദിവസങ്ങളിലായിട്ടാണ് ഏരിയാ സമ്മേളനം. നവംബർ 15നാണ് തൃശൂർ ഏരിയാ സമ്മേളനം. മണലൂർ 18, 19, മാള 18, 19, ഒല്ലൂർ 18, 19, ചാവക്കാട് 21, 22, ചേർപ്പ് 21, 22, കൊടുങ്ങല്ലൂർ 21, 22, ചേലക്കര 24, 25, ചാലക്കുടി 24, 25, മണ്ണുത്തി 24, 25, വടക്കാഞ്ചേരി 27, 28, കൊടകര 27,28, നാട്ടിക 27, 28, കുന്നംകുളം, ഇരിങ്ങാലക്കുട, പുഴയ്ക്കൽ ഏരിയകളുടെ സമ്മേളനം നവംബർ 30, ഡിസംബർ ഒന്ന് തിയതികളിലും നടക്കും. ജില്ലാ സമ്മേളനം ജനുവരി 21 മുതൽ 23 വരെ തൃശൂരിൽ നടക്കും. ജില്ലാ കമ്മിറ്റിയിലേക്കും സെക്രട്ടേറിയേറ്റിലേക്കും വനിതകളടക്കമുള്ള പുതുമുഖങ്ങളെത്തുമെന്നാണ് അറിയുന്നത്. നിലവിൽ ജില്ലയിൽ സെക്രട്ടറിയേറ്റിൽ വനിതാ പ്രാതിനിദ്ധ്യമില്ല.

സംഘടനാ സംവിധാനം ഇങ്ങനെ

ബ്രാഞ്ച് സമ്മേളനങ്ങൾ 2405
തുടക്കം ഈ മാസം 15 മുതൽ ഒക്ടോബർ 15 വരെ
ലോക്കൽ കമ്മിറ്റികൾ 177
ഏരിയ കമ്മിറ്റികൾ 16

പാർട്ടിയുടെ സമ്മേളനം നിശ്ചയിച്ച പ്രകാരം അതാത് തിയതികളിൽ നടത്താനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഒരു മാസത്തിനുള്ളിൽ പൂർത്തിയാകേണ്ട ബ്രാഞ്ച് സമ്മേളനങ്ങൾക്ക് 15 മുതൽ തുടക്കം കുറിക്കും.

എം.എം. വർഗീസ്
സി.പി.എം ജില്ലാ സെക്രട്ടറി

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR, KARUVANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.