തലശ്ശേരി:പട്ടാപകൽ നഗരസഭാ ഓഫിസിൽ കടന്നു കയറി മൊബൈൽ ഫോൺ മോഷ്ടിച്ച സംഭവം സൈബർ സെൽ അന്വേഷിക്കും. ഇതിനായി ഫോൺ രേഖകൾ സെല്ലിന് കൈമാറി സെക്രട്ടറിയെ കാണാനെന്ന വ്യാജേന തലശ്ശേരി നഗരസഭ ഓഫീസിലെത്തിയ അപരിചിതനായ മദ്ധ്യവയസ്സനാണ് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റ് പ്രേമന്റെ 20,000 ത്തോളം വിലപിടിപ്പുള്ള മൊബൈൽ ഫോൺ കവർന്ന് സ്ഥലം വിട്ടത്.. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ട് മൂന്നരക്കാണ് സംഭവം. സെക്രട്ടറിയുടെ മുറിക്ക് പുറത്തെ മേശയുടെ മുകളിലായിരുന്നു ഫോൺ വച്ചിരുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |