തിരുവല്ല: രാജ്യതലസ്ഥാനത്ത് നടക്കുന്ന ദേശീയ കർഷകസമരത്തിനു കേരളകോൺഗ്രസ് (എം) പെരിങ്ങര മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രമേയം പാസാക്കി. മണ്ഡലം പ്രസിഡന്റ് സൈമൺ ബാബുവിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം പാർട്ടി ജനറൽസെക്രട്ടറി അഡ്വ.എലിസബേത്ത് മാമൻ മത്തായി ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ചെറിയാൻ പോളച്ചിറക്കൽ, സംസ്ഥാനകമ്മിറ്റി അംഗം സജി അലക്സ്, ജില്ലാസെക്രട്ടറി മജ്നു എം.രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം സോമൻ താമരച്ചാലിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഭദ്ര രാജൻ, അംഗങ്ങളായ എബ്രഹാം തോമസ്, ഷർമിള സുനിൽ എന്നിവർ പ്രസംഗിച്ചു.