SignIn
Kerala Kaumudi Online
Monday, 04 July 2022 8.31 AM IST

നവകേരളം പുരസ്‌കാരം ; ശുചിത്വത്തിൽ തിരുവല്ലത്തിളക്കം

tvla
തിരുവല്ല നഗരസഭയിൽ ഉറവിട മാലിന്യ സംസ്ക്കരണ പദ്ധതിയുടെ ഭാഗമായി ഗാർഹിക കമ്പോസ്റ്റിംഗ് യൂണിറ്റുകളുടെ വിതരണം നഗരസഭാദ്ധ്യക്ഷ ബിന്ദു ജയകുമാർ നിർവ്വഹിക്കുന്നു

തിരുവല്ല: മുഖ്യമന്ത്രിയുടെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായ നവകേരളം 2021 പുരസ്‌കാര നിറവിൽ നഗരസഭകളിൽ തിരുവല്ല മുന്നിലെത്തി. ഖരമാലിന്യ സംസ്കരണത്തിന് ഫലപ്രദമായ സൗകര്യം ഒരുക്കിയതിനാണ് ജില്ലയിൽ തിരുവല്ല നഗരസഭ മുന്നിലെത്തിയത്. ഹരിതകേരളം മിഷൻ, ശുചിത്വ മിഷൻ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, മലിനീകരണ നിയന്ത്രണ വിഭാഗം എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടി ജില്ലാ ഏകോപനസമിതി നിർദ്ദേശിച്ചതിനെ തുടർന്നാണ് അവാർഡ് നേടിയത്. രണ്ടുലക്ഷം രൂപയാണ് പുരസ്‌കാര തുക. 16ന് തദ്ദേശമന്ത്രി എം.വി.ഗോവിന്ദൻ പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും.

മാലിന്യത്തിന്റ പേരിലെ മാനക്കേട് മാറ്റി
ഒരു പതിറ്റാണ്ട് മുമ്പ് തിരുവല്ല നഗരസഭയിലെ മാലിന്യസംസ്‌കരണ പ്രശ്നം കീറാമുട്ടിയായിരുന്നു. വഴിനീളെ മാലിന്യം തള്ളുന്നതും സംസ്‌കരണ സംവിധാനം ഫലപ്രദമല്ലാത്തതിന്റെയും പേരിൽ നഗരസഭ പഴി കേട്ടിരുന്നു. എന്നാലിന്ന് മാലിന്യം നിറഞ്ഞ തെരുവോരങ്ങൾ തിരുവല്ലയിൽ പഴങ്കഥയായി. ഒടുവിൽ ഖരമാലിന്യ സംസ്കരണത്തിൽ ന്വയംപര്യാപ്തത നേടി സീറോ വേസ്റ്റ് എന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയാണ് പുരസ്‌കാരത്തിനുള്ള അർഹത നേടിയത്. ക്രിസ് ഗ്ലോബൽ ട്രേഡേഴ്സ് എന്ന ഏജൻസി മുഖേനയാണ് മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അജൈവമാലിന്യ ശേഖരണത്തിലൂടെ 40 ഹരിതകർമ്മസേന അംഗങ്ങൾ പതിനായിരം രൂപവരെ പ്രതിഫലം നേടുന്നു. 2700 ചതുരശ്രയടി വിസ്തീർണ്ണത്തിൽ പുതിയ മെറ്റിരിയൽ കളക്ഷൻ സെന്റർ നിർമ്മാണഘട്ടത്തിലാണ്. ജൈവമാലിന്യ സംസ്കരണത്തിനായി ഉറവിടമാലിന്യ സംസ്കരണരീതി നടപ്പാക്കുന്നു. ഈ സൗകര്യമില്ലാത്ത വീടുകൾക്ക് ശുചിത്വമിഷൻ ഫണ്ട് വിഹിതമുള്ള ഡി.പി.ആർ പദ്ധതിയിൽ തുക വകയിരുത്തി. 4000 പൈപ്പ് കമ്പോസ്റ്റും 300 ബയോഗ്യാസ് പ്ലാന്റുകളും മുമ്പ് നൽകി. ഈവർഷം 1560 ബക്കറ്റ്‌ കമ്പോസ്റ്റ്, 1760 റിംഗ് കമ്പോസ്റ്റ് 780 ബയോഗ്യാസ് പ്ലാന്റ് എന്നിവ നൽകി. മൂന്ന് സ്ഥാപനതല ബയോഗ്യാസ് പ്ലാന്റുകളും നിലവിലുണ്ട്. 13 ഫ്‌ളാറ്റുകൾ, 21 ഹോട്ടലുകൾ, 25 കടകൾ, രണ്ട് മെഡിക്കൽ കോളേജ് ഉൾപ്പെടെ മൂന്ന് സ്വകാര്യ ആശുപത്രികൾ എന്നിവ ഉറവിടത്തിൽ തന്നെ മാലിന്യങ്ങൾ സംസ്കരിക്കുന്നു. തെരുവോരങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി പൂച്ചെടികൾ നട്ടുവളർത്തുന്ന മാലിന്യരഹിത തെരുവോരം പദ്ധതിയും നടപ്പാക്കിയാണ് തിരുവല്ല ശുചിത്വത്തിന്റ മാതൃകയാകുന്നത്‌.

പുരസ്‌കാര തുക ജനോപകാരമായ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും. അപരിഷ്കൃതമായ ചില ഒറ്റപ്പെട്ട മാലിന്യപ്രശ്‍നങ്ങൾ ചിലപ്പോൾ ശ്രദ്ധയിൽപ്പെടാറുണ്ട്. അതെല്ലാം കാമറകൾ സ്ഥാപിച്ച് പൂർണ്ണമായി പരിഹരിക്കും. ശുചിത്വവൽക്കരണത്തിലൂടെ തിരുവല്ല നഗരത്തെ കൂടുതൽ സുന്ദരവും മാതൃകാപരവുമാക്കും.

ബിന്ദു ജയകുമാർ
തിരുവല്ല നഗരസഭാധ്യക്ഷ

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.