മലപ്പുറം: ജില്ലയിൽ ശനിയാഴ്ച 15.61 ശതമാനം കൊവിഡ് ടെസ്റ്റ് പോസിററീവിറ്റി നിരക്ക് രേഖപ്പെടുത്തി. 1,554 പേർക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. 2,641 പേർ വിദഗ്ദ്ധ പരിചരണത്തിനു ശേഷം ശനിയാഴ്ച വൈറസ് വിമുക്തരായി.
ശനിയാഴ്ച രോഗബാധ സ്ഥിരീകരിച്ച 1,554 പേരിൽ 1,452 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 35 പേർക്ക് വൈറസ് ബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന രണ്ടുപേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിൽ തിരിച്ചെത്തിയ 65 പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
64,836 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 28,250 പേർ ചികിത്സയിലാണ്.
29.2 ലക്ഷം ഡോസ് കൊവിഡ് പ്രതിരോധ വാക്സിൻ വിതരണം ചെയ്തു. 22,01,695 പേർക്ക് ഒന്നാം ഡോസും 7,18,659 പേർക്ക് രണ്ട് ഡോസ് വാക്സിനുകളുമാണ് നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |