വളാഞ്ചേരി: ഇരിമ്പിളിയം വില്ലേജ് ഓഫീസിന് നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ആരംഭിച്ചു. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ സ്ഥലം സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികളുടെ പുരോഗതി നേരിട്ട് വിലയിരുത്തി. ആറ് മാസത്തിനകം നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാനാവുമെന്നാണ് പ്രതീക്ഷ. റീബിൽഡ് ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. മാനുപ്പ,
വൈസ് പ്രസിഡന്റ് കെ.ടി. ഉമ്മു കുൽസു, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ. മുഹമ്മദ്, വി.ടി. അമീർ, ഖദീജ, കെ.എം അബ്ദുറഹിമാൻ
തുടങ്ങിയവർ എം.എൽ.എക്കൊപ്പമുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |