SignIn
Kerala Kaumudi Online
Sunday, 22 May 2022 10.45 AM IST

അപ്രിയസത്യം പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കരുത്: വി.മുരളീധരൻ

v-muraleedharan-

തിരുവനന്തപുരം: പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണയുമായി കേന്ദ്രസഹമന്ത്രി വി. മുരളീധരൻ.മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ജിഹാദികളുടെ വക്താക്കളായോ എന്ന് മുരളീധരൻ ചോദിച്ചു.

അപ്രിയ സത്യം പറഞ്ഞവരെ വളഞ്ഞിട്ട് ആക്രമിക്കുന്ന നടപടി അംഗീകരിക്കാനാകില്ല. മുസ്ലീം സമുദായത്തെ അടച്ച് ആക്ഷേപിക്കുന്നത് ചോദ്യം ചെയ്യപ്പെടേണ്ടതാണ്.എന്നാൽ ജിഹാദികൾക്ക് കൂട്ടുനിൽക്കുന്നവരെ ഒറ്റപ്പെടുത്തണം.

ജോസഫ് മാഷിന്റെ കൈവെട്ടിയ കാലമല്ല ഇതെന്ന് ജിഹാദികൾക്ക് പിന്തുണ നൽകുന്നവർ മനസ്സിലാക്കണം.മതതീവ്രവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ നേതാക്കളും അത് ഓർക്കണമെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ബിഷപ്പിന്റെ പ്രസംഗം ഒരുതരത്തിലും മതസ്പർദ്ധയുണ്ടാക്കുന്നതല്ല. ക്രൈസ്തവ സമുദായത്തിന്റെ ആശങ്ക തുറന്നു പറയുന്നവരെ വളഞ്ഞിട്ട് ആക്രമിക്കുന്നത് അനുവദിക്കില്ല. നാർക്കോട്ടിക്ക് ജിഹാദ് സംബന്ധിച്ച് കേന്ദ്രസർക്കാരിന് അറിവുണ്ടോയെന്നത് അന്വേഷിച്ചിട്ട് വ്യക്തമാക്കും.ക്രൈസ്തവ സമൂഹത്തിൽ മാത്രമല്ല കേരളത്തിലെ ഹിന്ദു സമൂഹത്തിലും ഈ ആശങ്ക കുറേ കാലമായുണ്ട്. നാർക്കോട്ടിക് ജിഹാദ് എന്നത് പുതിയ വാക്കല്ല.ഐസിസ് അടക്കമുള്ള പല സംഘടനകളുടെയും വരുമാന സ്രോതസ് ലഹരികടത്താണെന്ന് അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്.ഇടത് മുന്നണിയിലെ സഖ്യകക്ഷിയായ കേരള കോൺഗ്രസ് എം നേതാവ് ജോസ്.കെ.മാണി ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: V MURALEEDHARAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.