കൊച്ചി: സീപോർട്ട് - എയർപോർട്ട് റോഡിൽ ഇരുമ്പനം എച്ച്.പി.സി.എല്ലിന് മുന്നിൽ ടെലിവിഷൻതാരം ജൂഹി രുസ്തഗിയുടെ (ലച്ചു) അമ്മ വാഹനാപകടത്തിൽ മരിച്ചു. വാഴക്കാല വി.വി.ഗാർഡനിൽ താമസിക്കുന്ന കുരീക്കാട് ആളൂർപറമ്പിൽ പരേതനായ രഘുവീർ ശരണിന്റെ ഭാര്യ ഭാഗ്യലക്ഷ്മിയാണ് (കമലു-58) മരിച്ചത്. ഇന്ന് രാവിലെ 11.45 ഓടെയാണ് അപകടം. സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ഭാഗ്യലക്ഷ്മി തൽക്ഷണം മരിച്ചു. മകൻ ചിരാഗ് രുസ്തഗിക്ക് സാരമായ പരിക്കില്ല. സംസ്കാരം ഞായർ ഉച്ചയ്ക്ക് 2ന് എരുവേലി ശാന്തിതീരം പൊതുശ്മശാനത്തിൽ. സഹോദരങ്ങൾ: രാജു, ഗോപിനാഥൻ, സരസ്വതി, ഗോപാലകൃഷ്ണൻ, മായ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |