കൊച്ചി: ജില്ലയിൽ ഇന്നലെ 2,490 പേർക്ക് കൂടി കൊവിഡ് ബാധിച്ചു. 3229 പേർ രോഗ മുക്തി നേടി. 2,453 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. അയ്യമ്പുഴ, കടമക്കുടി, കോട്ടപ്പടി, ചോറ്റാനിക്കര, മഞ്ഞള്ളൂർ, മട്ടാഞ്ചേരി, രാമമംഗലം, ആയവന, ആരക്കുഴ, തോപ്പുംപടി, കരുവേലിപ്പടി, കുഴിപ്പള്ളി, പനയപ്പിള്ളി, അയ്യപ്പൻകാവ്, കല്ലൂർക്കാട് എന്നിവിടങ്ങളിൽ അഞ്ചിൽ താഴെയാണ് രോഗികൾ. അതേസമയം, ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പരിശോധനയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതുമായി ബന്ധപ്പെട്ട് ശനിയാഴ്ച്ച 92 പേർക്കെതിരെ നടപടി സ്വീകരിച്ചു.മാസ്ക് ധരിക്കാത്തതിന് 75 പേർക്കെതിരെയും കടകളിലും വ്യാപാര സ്ഥാപനങ്ങളിലും സാമൂഹിക അകലം പാലിക്കാത്തതിന് അഞ്ച് പേർക്കെതിരെയും. കൊവിഡ് ചികിത്സക്കായി ജില്ലയിൽ ആകെ 2319 കിടക്കളാണ് ഒഴിവുള്ളത്.
ടി.പി.ആർ - 12.1%
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |