SignIn
Kerala Kaumudi Online
Wednesday, 06 July 2022 9.26 AM IST

ഭരണസമിതി അംഗങ്ങളുടെ കൈയാങ്കളി

fg

ഉദയംപേരൂർ: ഉദയംപേരൂർ പഞ്ചായത്തിൽ വാക്സിൻ വിതരണം സംബന്ധിച്ച തർക്കം പഞ്ചായത്തിലെ ഭരണസമിതി അംഗങ്ങൾ തമ്മിലുള്ള കൈയാങ്കളിയിലെത്തി. വെള്ളിയാഴ്ച പഞ്ചായത്തിലെ സ്ഥിരം വാക്സിനേഷൻ സെന്ററായ എസ്. എൻ.ഡി.പി. സ്കൂളിൽ ഭരണകക്ഷിയിലെ ഒരു അംഗം അന്യസംസ്ഥാന തൊഴിലാളിയെ വാക്സിൻ എടുക്കാൻ കൊണ്ട് വന്നതാണ്‌ തർക്കത്തിനു ഇടയാക്കിയത്. തുടർന്ന് ഭരണകക്ഷിയിലെ രണ്ട് അംഗങ്ങൾ തമ്മിൽ വാക്കേറ്റത്തിലെത്തി. ഭരണസമിതിക്കകത്തെ തർക്കങ്ങൾ ആദ്യമല്ലെന്നും ഭരണത്തെ ബാധിക്കുന്ന നിലയിലാണ് മുന്നോട്ടു പോവുന്നതെന്നും വാക്സിൻ സെന്ററിൽ പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്നും കോൺഗ്രസ് ബ്ലോക്ക് വൈ.പ്രസിഡന്റ് പി.ബി. ഹണീഷ് , കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായിൽ , ഷൈമോൻ എന്നിവർ ആവശ്യപ്പെട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.