കൊച്ചി : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സഹൃദയ നടത്തുന്ന മുന്നേറ്റങ്ങൾ അഭിനന്ദനാർഹമാണെന്ന് മന്ത്രി പി.രാജീവ്. ജനറൽ ആശുപത്രിയിലേക്ക് സഹൃദയയുടെ നേതൃത്വത്തിൽ നൽകിയ വെന്റിലേറ്ററുകൾ കൈമാറിയ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ എറണാകുളം അങ്കമാലി അതിരൂപതാ വികാരി ജനറൽ ഫാ. ഡോ.ജോയ് അയിനാടൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. എ.അനിത, സഹൃദയ അസിസ്റ്റന്റ് ഡയറക്ടർ ഫാ. ആൻസിൽ മൈപ്പാൻ, ജനറൽ മാനേജർ പാപ്പച്ചൻ തെക്കേക്കര, മാർട്ടിൻ വർഗീസ്, ഷിംജോ ദേവസ്യ, മനു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |