കാത്തിരമറ്റം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാലകളല്ല വായനശാലകളാണ് തുറക്കേണ്ടതെന്ന് മദ്യ വിരുദ്ധ ജനകീയ സമരസമിതി സംസ്ഥാന കൺവീനർ എൻ.ആർ. മോഹൻ കുമാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ മദ്യശാലകൾ ആരംഭിക്കാനുള്ള നീക്കം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ചാലക്കപ്പാറ ജംഗ്ഷനിൽ അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) പാർട്ടിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഖിലേന്ത്യാ മഹിളാ സാംസ്കാരിക സംഘടന ജില്ലാ കമ്മിറ്റിയംഗം രാജി.കെ.എൻ അദ്ധ്യക്ഷത വഹിച്ചു. സ്ത്രീ സുരക്ഷാ സമിതി ജില്ലാ സെക്രട്ടറി എം.കെ.ഉഷ, എസ്.യു.സി.ഐ (കമ്മ്യൂണിസ്റ്റ് ) ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെകട്ടറി ഷാൻ കെ.ഒ, സി.കെ.രാജേന്ദ്രൻ,ഓമന. പി.പി. തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |