എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി എന്നതിലുപരി സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിദ്ധ്യമായും തിരുത്തൽ ശക്തിയായും നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ് വെള്ളാപ്പള്ളി നടേശൻ. ആയിരം പൂർണചന്ദ്രന്മാരെ കണ്ട് ശതാഭിഷിക്തനാകുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് എല്ലാ ആശംസകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു.
ഈഴവ സമുദായത്തെ സാമൂഹികമായി ശാക്തീകരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചതു തന്നെയാണ് വെള്ളാപ്പള്ളിയെ കാലങ്ങളായി എസ്.എൻ.ഡി.പി യോഗം എന്ന മഹാപ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായി തുടരാൻ പ്രാപ്തനാക്കുന്നത്. ശ്രീനാരായണ ഗുരുദർശനം സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് എത്തിക്കാൻ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള എസ്.എൻ.ഡി.പി യോഗത്തിന് ഇനിയും കഴിയട്ടെയെന്ന് ആശംസിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |