SignIn
Kerala Kaumudi Online
Thursday, 25 April 2024 5.18 AM IST

അഞ്ഞൂറും കടന്ന് വാട്‌സ്ആപ്പ് ക്വിസ്

abin

പെരുമ്പാവൂർ: എറണാകുളം പെരുമ്പാവൂർ സ്വദേശി എബിൻ കൊവിഡ് മഹാമാരി കാലത്തും ക്വിസ് മത്സരങ്ങളുമായി തിരക്കിലാണ്. ദിവസവും വൈകുന്നേരങ്ങളിൽ വാട്‌സാപ്പിൽ സ്റ്റാറ്റസ് ഇട്ടാണ് ചോദ്യങ്ങൾ ചോദിക്കുന്നത്. ശരാശരി അഞ്ച് മുതൽ ഏഴ് ചോദ്യങ്ങൾ വരെയാണ് എബിൻ ദിവസവും സ്റ്റാറ്റസിൽ ഇടുന്നത്. 2020 ഏപ്രിൽ ഒന്നിനാണ് എബിൻ വാട്‌സ്ആപ്പ് ക്വിസിന് തുടക്കമിട്ടത്. പിന്നീട് ഒരു ദിവസംപോലും മുടങ്ങാതെ ക്വിസ് നടത്തി. പൊതുവിജ്ഞാനം, ചരിത്രം ഭൂപ്രകൃതി, വിനോദ സഞ്ചാരം, ശാസ്ത്രം, സിനിമ, സ്‌പോർട്‌സ് എന്നീ മേഖലയിൽ നിന്നുള്ള ചോദ്യങ്ങളാണ് കൂടുതലും ഉൾപ്പെടുത്തിയത്. പിറ്റേ ദിവസം ശരി ഉത്തരങ്ങൾ സ്റ്റാറ്റസിൽ ഇടുന്ന രീതിയിൽ ആണ് മത്സരങ്ങൾ നടത്തിയത്.
നിരവധി വിദ്യാർത്ഥികളും സുഹൃത്തുക്കളും ക്വിസിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഒഫ് ടൂറിസം സ്റ്റഡീസിൽ 2011 മുതൽ എബിൻ സ്ഥിരമായി ക്വിസ് മത്സരങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ കേരളത്തിലെ വിവിധ കോളേജുകളിലും ക്വിസ് മാസ്റ്റർ ആയി എത്തിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങൾ മാറിയാൽ വീണ്ടും ക്വിസ് മത്സരങ്ങളിൽ സജീവമാകാനാണ് എബിന്റെ പ്ലാൻ. കേരളത്തിലെ അറിയപ്പെടുന്ന സഞ്ചാരിയും ട്രാവൽ ആൻഡ് ടൂറിസം എഴുത്തുകാരനും കൂടിയാണ് എബിൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.