തിരുവനന്തപുരം: ചിത്രകലാമണ്ഡലം വനിതകൾക്കായി നടത്തുന്ന സൗജന്യ കംപ്യൂട്ടർ പരിശീലനത്തിന് അപേക്ഷിക്കാം. എ.എസ് ഒാഫീസ്, ഡി.ടി.പി, ഫോട്ടോഷോപ്പ്, കോറൽഡ്രോ, വേഡ് പ്രോസസിംഗ്, ഡാറ്റാ എൻട്രി ഫണ്ടമെന്റൽസ് ഒഫ് കംപ്യൂട്ടർ, ഫ്ളാഷ്, അഡോബ് ഇലസ്ട്രേറ്റർ, ഐ.എസ്.എം മലയാളം എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവർ 20ന് മുമ്പായി അപേക്ഷിക്കണം. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് ക്ളാസുകൾ. ഫോൺ: 9037893148, 9567803710.