എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് 84 വയസ്സ് പൂർത്തിയായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം. ഒരു സമുദായ സംഘടനാ നേതാവെന്ന നിലയിൽ കേരള സമൂഹത്തിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളി നടേശൻ. സമുദായ സംഘടനാരംഗത്ത് പ്രവർത്തിക്കുമ്പോഴും നവോത്ഥാന ആശയങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിക്കുന്നതിൽ അദ്ദേഹം എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ജാതി, മത ചിന്തകൾക്കതീതമായി മനുഷ്യന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന സംഘടനാരൂപം എന്ന നിലയിലാണ് എസ്.എൻ.ഡി.പി യോഗത്തെ ശ്രീനാരായണ ഗുരു വിഭാവനം ചെയ്തത്.
ഗുരുവിന്റെ കാഴ്ചപ്പാടുകൾക്ക് അനുസൃതമായ നിലയിൽ യോഗത്തെ നയിക്കാൻ വെള്ളാപ്പള്ളിക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു. എല്ലാ ആയുരാരോഗ്യ സൗഖ്യവും നേരുന്നു.