തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 20,487പേർ കൂടി കൊവിഡ് ബാധിതരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,861 സാമ്പിളുകളാണ് പരിശോധിച്ചത്. 15.19 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 181 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 22,484 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 19,497പേർ സമ്പർക്കരോഗികളാണ്. 793 പേരുടെ ഉറവിടം വ്യക്തമല്ല. 102 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 95 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 26,155 പേർ രോഗമുക്തി നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |