വെള്ളറട: പൊലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ഭാര്യയുടെ മാതാപിതാക്കളെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പിടികൂടി. അമ്പൂരി കൂട്ടപ്പൂ അമ്മത നന്ദാലയത്തിൽ ഉല്ലാസിനെയാണ് (35) ആര്യങ്കോട് പൊലീസ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് വാളിയോട് കുളവൻതല കൊല്ലം വിളാകത്ത് മേലേപുത്തൻവീട്ടിൽ ബിജു (46), ഇയാളുടെ ഭാര്യ ലേഖ (45) എന്നിവരെ വെട്ടിപരിക്കേൽപ്പിച്ചത്. പ്രതിക്കെതിരെ കൊലപാതകശ്രമത്തിന് പൊലീസ് കേസെടുത്തു.