SignIn
Kerala Kaumudi Online
Friday, 20 May 2022 3.58 PM IST

300 നിർദ്ധന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുമായി എസ്.ആർ.എം

srm

ചെന്നൈ: കാട്ടൻകുളത്തൂരിലെ എസ്.ആർ.എം. ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്‌നോളജി (എസ്.ആർ.എം.ഐ.എസ്.ടി) പെരമ്പലൂർ ലോക്‌സഭാ മണ്ഡലത്തിലെ 300 നിർദ്ധന വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ് നൽകുന്നു. എസ്.ആർ.എം ഗ്രൂപ്പിന് കീഴിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് സൗജന്യ വിദ്യാഭ്യാസം നൽകുകയെന്ന് പെരമ്പലൂർ എം.പിയും എസ്.ആർ.എം സ്ഥാപക ചാൻസലറുമായ ഡോ.ടി.ആർ. പാരിവേന്ദർ പറഞ്ഞു.

പെരമ്പലൂർ നിവാസികൾക്ക് നൽകിയ വാക്കുപാലിക്കുന്നതിന്റെ ഭാഗമായാണ് സൗജന്യ സ്കോളർഷിപ്പെന്നും കഴിഞ്ഞ രണ്ടുവർഷത്തിനിടെ മണ്ഡലത്തിലെ 600 വിദ്യാർത്ഥികൾക്ക് സൗജന്യവിദ്യാഭ്യാസം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. എൻജിനിയറിംഗ് ആൻഡ് ടെക്‌നോളജി, സയൻസ് ആൻഡ് ഹ്യുമാനിറ്റീസ്, അഗ്രികൾച്ചറൽ സയൻസസ്, മാനേജ്‌മെന്റ്, ഹെൽത്ത് സയൻസസ്, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ കോഴ്‌സുകളിലാണ് സൗജന്യ വിദ്യാഭ്യാസം നൽകുന്നത്.

ബോർഡ് എക്‌സാമിലെ പ്രകടനത്തിന്റെ കൂടി അടിസ്ഥാനത്തിലാണ് അപേക്ഷകരിൽ നിന്ന് യോഗ്യരെ കണ്ടെത്തുക. ട്യൂഷൻ ഫീസ് മൊത്തമായി സ്‌കീമിന്റെ ഭാഗമായി ലഭിക്കും. കൊവിഡ് പശ്ചാത്തലത്തിൽ ഹോസ്‌റ്റൽ സൗകര്യം ഉൾപ്പെടുത്തിയിട്ടില്ല. അക്കാഡമിക് പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സ്‌കോളർഷിപ്പ് പുതുക്കും.

https://admissions.srmist.edu.in/srmistonline/Perambalur എന്ന ലിങ്കിൽ അപേക്ഷാഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഈമാസം 18നകം ഡയറക്‌ടർ (അഡ്‌മിഷൻസ്), എസ്.ആർ.എം നഗർ, പോത്തേരി, ചെങ്കൽപ്പട്ട് - 603203 എന്ന വിലാസത്തിൽ ലഭിക്കണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, SRM, SCHOLARSHIP
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.