SignIn
Kerala Kaumudi Online
Tuesday, 23 April 2024 10.26 PM IST

കല്യാൺ ജുവലേഴ്‌സിന്റെ ഡിജിറ്റൽ ഗോൾഡ് വിപണിയിൽ

digital

തൃശൂർ: സ്വർണനാണയം അല്ലെങ്കിൽ ബുള്ള്യൻ വീട്ടിലിരുന്ന് വാങ്ങാനും വിൽക്കാനുമുള്ള സൗകര്യത്തോടെ കല്യാൺ ജുവലേഴ്‌സ് പുതുതായി 'കല്യാൺ ജുവലേഴ്‌സ് ഡിജിറ്റൽ ഗോൾഡ്" അവതരിപ്പിച്ചു. ഏറ്റവും കുറഞ്ഞത് നൂറ് രൂപയ്ക്ക് വാങ്ങാം. പിന്നീട്, സൗജന്യ വാലറ്റ് റിഡീം ചെയ്ത് ഷോറൂമിൽ നിന്ന് തത്തുല്യ സ്വർണം നാണയമായോ, ആഭരണമായോ വാങ്ങാം.

ഇന്ത്യയിലെ ഏറ്റവും വലിയ ഗോൾഡ് ഇക്കോസിസ്‌റ്റമായ ഓഗ്മോണ്ടുമായുള്ള പങ്കാളിത്തത്തോടെയാണ് കല്യാൺ ജുവലേഴ്‌സ് ഡിജിറ്റൽ ഗോൾഡ് അവതരിപ്പിക്കുന്നത്. കല്യാൺ ജുവലേഴ്‌സ് ഡിജിറ്റൽ ഗോൾഡ് പവേർഡ് ബൈ ഒഗ്മോണ്ട്, സുരക്ഷിതവും എളുപ്പവും വിശ്വസനീയമായ ഡിജിറ്റൽരീതിയിൽ 24 കാരറ്റ് പരിശുദ്ധ സ്വർണം വാങ്ങാൻ അനുയോജ്യവുമാണെന്ന് കല്യാൺ ജുവലേഴ്‌സ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.

കല്യാൺ ജുവലേഴ്‌സ് ഡിജിറ്റൽ ഗോൾഡ് വാങ്ങുമ്പോൾ അതിന് തുല്യമായ ഭൗതിക സ്വർണം ഉപഭോക്താവിന്റെ പേരിൽ അഞ്ചുവർഷത്തേക്ക് സൗജന്യവും സുരക്ഷിതവുമായി ഇൻഷ്വറൻസുള്ള ഐ.ഡി.ബി.ഐ ട്രസ്റ്റി കമ്പനി ലിമിറ്റഡിൽ സൂക്ഷിക്കും.

സൗകര്യപ്രദമായി സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്ന യുവാക്കൾക്കും ആദ്യമായി സ്വർണം വാങ്ങുന്നവർക്കും സ്വർണത്തോട് പുതിയൊരു താത്പര്യമുണ്ടായിട്ടുണ്ട്. ഡിജിറ്റൽ ഗോൾഡ് അവതരിപ്പിക്കുന്നതോടെ ഉപഭോക്താക്കൾക്കായി സമഗ്രമായൊരു ഇക്കോസിസ്റ്റമാണ് തുറന്നുകിട്ടുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിൽ സൗകര്യപ്രദമായും സുരക്ഷയോടെയും ആഭരണങ്ങൾ വാങ്ങാനായി കല്യാണിന് ലൈവ് വീഡിയോ ഷോപ്പിംഗുമുണ്ടായിരുന്നു. കല്യാണിന്റെ ഡിജിറ്റൽ സ്വർണം വാങ്ങാൻ ലിങ്ക് www.kalyanjewellers.net/india

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, KALYAN JEWELLERS, DIGITAL GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.