SignIn
Kerala Kaumudi Online
Saturday, 20 April 2024 9.25 PM IST

ഇന്ധന, പാചകവാതക വിലവർദ്ധനവ് പ്രതിഷേധാർഹം

petrol

തിരുവനന്തപുരം: പെട്രോൾ, ഡീസൽ, പാചകവാതക വില അടിക്കടി വർദ്ധിപ്പിക്കുന്ന കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിൽ പ്രമേയത്തിൽ പറഞ്ഞു. പെട്രോൾ, ഡീസൽ, പാചകവാതക വിലവർദ്ധനവ് സാധാരണ ജനങ്ങളുടെ കുടുംബ ബഡ്ജറ്റ് താളം തെറ്റിക്കുകയാണ്. മോദി സർക്കാരിന്റെ ഇത്തരം ജനവിരുദ്ധ നയങ്ങൾക്കെതിരെ കക്ഷിരാഷ്ട്രീയത്തിന് അതീതമായി ജനകീയഐക്യം വളർത്തിക്കൊണ്ടുവരണം. ഗൾഫ് നാടുകളിലേക്കുള്ള വിമാനയാത്രാ നിരക്ക് വർദ്ധനവ് അടിയന്തരമായി പിൻവലിക്കണം. വിമാനത്താവളങ്ങളിലെ കൊവിഡ് പരിശോധനയ്ക്ക് ഈടാക്കുന്ന തുകയിൽ കുറവ് വരുത്തണം. പ്രവാസികളെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്നും സി.പി.ഐ ആവശ്യപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PETROL
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.