കൊല്ലം: ജില്ലാ നിയമസേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ഇന്നലെ നടന്ന ലോക് അദാലത്തിൽ 15,836 കേസുകൾ തീർപ്പാക്കി. കേരള എപിഡെമിക് ഡിസീസസ് ഓർഡിനൻസ് (കെ.ഇ.ഡി.ഒ) പ്രകാരമുള്ള കേസുകൾ ഉൾപ്പെടെ ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിൽ കെട്ടിക്കിടന്ന പിഴയൊടുക്കി തീർക്കാവുന്ന 15,155 കേസുകൾ അടക്കം 12.15 കോടിയുടെ വ്യവഹാരങ്ങളാണ് തീർപ്പാക്കിയത്. 1.39 കോടി രൂപ പിഴയിനത്തിൽ ലഭിച്ചു. കൊല്ലം ജില്ലാ ജഡ്ജി കെ.വി.ജയകുമാർ, അഡീഷണൽ ജില്ലാ ജഡ്ജി എൻ. ഹരികുമാർ, ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് പ്രസുൺ മോഹൻ, ജില്ലാ നിയമ സേവന അതോറിട്ടി സെക്രട്ടറി, സബ് ജഡ്ജ് സി.ആർ. ബിജുകുമാർ എന്നിവർ അദാലത്തിന് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |