SignIn
Kerala Kaumudi Online
Friday, 27 May 2022 5.50 PM IST

പ്രഫുൽ ഖോഡാ പട്ടേൽ ലക്ഷദ്വീപിലെത്തി

praful

കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ദ്വീപിലെത്തി. മുൻകൂട്ടി അറിയിക്കാതെയാണ് അദ്ദേഹം ഇന്നലെ 1.50ന് ദാമൻ ദിയുവിൽ നിന്ന് അഗത്തി വിമാനത്താവളത്തിൽ എത്തിയത്. ഇത്തവണത്തെ സന്ദർശന പരിപാടികൾ എന്തൊക്കെയാണെന്ന് അറിയിച്ചിട്ടില്ല. ഇന്നലെ ഓഫീസിൽ എത്തിയ അദ്ദേഹം വിവിധ ഫയലുകൾ തീർപ്പാക്കി. ദ്വീപിൽ നടപ്പിലാക്കി വരുന്ന വിവിധ വികസന പ്രവർത്തനങ്ങൾ വിലയിരുത്തുകയാണ് സന്ദർശനത്തിന്റെ ഉദ്ദേശ്യം. ഇതുമായി ബന്ധപ്പെട്ട് വിവിധ ഉദ്യോഗസ്ഥരുമായി പട്ടേൽ ചർച്ച നടത്തി.

റേഷൻവിതരണം സ്വകാര്യമേഖലയിലേക്ക്

ലക്ഷദ്വീപിൽ റേഷൻ വിതരണം ഇനി സ്വകാര്യമേഖലയിലേക്ക്. താത്പര്യമുള്ള കടയുടമകളിൽ നിന്നും അപേക്ഷ സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു. ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ നിന്ന് നൽകുന്ന റേഷൻ സാധനങ്ങൾ താത്പര്യമുള്ള കച്ചവടക്കാർക്ക് വിതരണം ചെയ്യും. ഈ കടകളിൽ നിന്ന് റേഷൻകടയിൽ നൽകുന്ന അതേ വിലയിൽത്തന്നെ സാധനങ്ങൾ വാങ്ങാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LAKSHADEEP
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.