ഇന്ത്യൻ നേവിയെ എതിരില്ലാത്തഒരു ഗോളിന് തോൽപ്പിച്ചു
കൊൽക്കത്ത:ഡ്യൂറന്റ് കപ്പിൽ അഡ്രിയാൻ ലൂണ നേടിയ ഗോളിൽ ഇന്ത്യൻ നേവിയെ ഏകപക്ഷീയമായ ഒരുഗോളിന് തകർത്ത് കേരളാബ്ലാസ്റ്റേഴ്സിന് വിജയത്തുടക്കം. 72ാം മിനിറ്റിൽ പെനാൽറ്റിയിലൂടെയായിരുന്നു ലൂണയുടെ ഗോൾ. ജയത്തോടെ ഗ്രൂപ്പ് സിയിൽ മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് ഒന്നാമതായി.
കനത്ത മഴയ്ക്കിടെയായിരുന്നു കളി. തുടക്കം മുതലേ ബ്ലാസ്റ്റേഴ്സ് ആക്രമണം തുടങ്ങി.രാഹുൽകെ.പിയുടെ ഗോൾ ശ്രമത്തോടെയായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ തുടക്കം. ഏഴാം മിനിറ്റിൽ നേവിയുടെ ബ്രിട്ടോയുടെ ഷോട്ട് അപകടമില്ലാതെ ഒഴിഞ്ഞുപോയി. ഇതിനിടെ അബ്ദുൾ ഹക്കു പരിക്കിനെതുടർന്ന് തിരിച്ചുകയറി. ഹോർമിപാം പകരമിറങ്ങി. രണ്ടാം പകുതിയിൽ എഴുപത്തിരണ്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് കാത്തിരുന്ന നിമിഷമെത്തി. ലൂണയുടെ പെനാൽറ്റി ഗോളിൽ ബ്ലാസ്റ്റേഴ്സിന് ലീഡ്.
പ്രശാന്ത് നൽകിയ പന്തുമായി മുന്നേറിയ ശ്രീക്കുട്ടനെ നേവിതാരം ധൽരാജ് ബോക്സിൽ വീഴ്തിയതിന് ലഭിച്ച പെനാൽറ്റിയാണ് ലൂണ ഗോളാക്കിയത്. ലൂണയുടെ കരുത്തുറ്റ കിക്കിന് മുന്നിൽ നേവി ഗോളി ഭാസ്കർ റോയി കാഴ്ചക്കാരനായി. .
ഗോകുലം ഇന്നിറങ്ങുന്നു
നിലവിലെ ചാമ്പ്യൻമാരായ ഗോകുലം കേരള എഫ്.സി ഇന്ന് ആർമി റെഡ് ടീമിന് എതിരെ ഡ്യൂറന്റ് കപ്പിൽ ഇത്തവണത്തെ ആദ്യ മത്സരത്തിന് ഇറങ്ങും.
വൈകുന്നേരം മൂന്ന് മണിക്ക് കല്യാണി സ്റ്റേഡിയത്തിലാണ് മത്സരം.ഗ്രൂപ്പ് ഡി യിൽ ആദ്യ മത്സരത്തിൽ ആസ്സാം റൈഫിൾസിനെ 4 - 1 ആർമി റെഡ് തോല്പിച്ചിരിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |