SignIn
Kerala Kaumudi Online
Wednesday, 24 April 2024 6.07 PM IST

നാളെ വരുന്ന സുപ്രീം കോടതി വിധിക്കു ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്ന തീയതി പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

v-sivankutty

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ ഉടൻ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഇതിനെകുറിച്ച് പഠനം നടത്തിയ സാങ്കേതിക സമിതി സ്കൂൾ തുറക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് റിപ്പോർട്ട് നൽകിയതായി മന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. ഈ മാസം 13നുള്ള സുപ്രീം കോടതിയുടെ വിധിക്കു ശേഷം സ്കൂളുകൾ തുറക്കുന്ന തീയതി അറിയിക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ കുട്ടികളിൽ പ്രതിരോധ ശേഷി കൂടിയതിനാൽ സ്കൂൾ തുറക്കുന്നതിന് മുമ്പ് വാക്സീൻ വേണ്ടായെന്ന സാങ്കേതിക സമിതിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സർക്കാർ സ്കൂളുകൾ തുറക്കാൻ ആലോചിക്കുന്നതെന്ന് ശിവൻകുട്ടി പറഞ്ഞു. അതേസമയം കേരളത്തിൽ സ്കൂളുകൾ തുറക്കുന്നതിനെതിരെ ഒരു വിഭാഗം പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കുറ്റപ്പെടുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KERALA GOVERNMENT, SCHOOL REOPENING, COVID19, VACCINATION, SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.