എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആർ.ആർ.ആർ എന്ന ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചു നേരത്തെ ഒക്ടോബർ 17ന് ചിത്രം റിലീസ് ചെയ്യും എന്നായിരുന്നു പ്രഖ്യാപനം.
പുതിയ റിലീസ് തീയതി ഉടനെ പ്രഖ്യാപിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
ജൂനിയർ എൻ.ടി.ആറും, രാം ചരണുമാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത് ജൂനിയർ എൻ.ടി.ആർ കൊമരു ഭീം ആയും രാം ചരൺ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തിൽ എത്തുന്നത്.
ബോളിവുഡ് താരം ആലിയ ഭട്ട് ആണ് നായിക.
ചിത്രത്തിൽ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.
ചരിത്രവും ഫിക്ഷനും കൂട്ടിചേർത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആർ.ആർ.ആർ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |