കോഴിക്കോട്: ഓമശ്ശേരി അമ്പലക്കണ്ടിയിൽ ചത്ത നിലയിൽ കണ്ടെത്തിയ വവ്വാലുകളുടെ നിപാ പരിശോധാഫലവും നെഗറ്റീവ്.
നിപ ബാധിച്ച് മരിച്ച ചാത്തമംഗലം മുന്നൂരിലെ മുഹമ്മദ് ഹാഷിമിന്റെ വീട്ടിൽ നിന്നു ഏറെ അകലെയല്ലാതുള്ള സ്ഥലത്താണ് കഴിഞ്ഞ ദിവസം വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിദഗ്ദ്ധർ നേരിട്ടെത്തി ഇവയുടെ സാമ്പിൾ ശേഖരിച്ച് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസസ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്ക് അയച്ചതായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |