ന്യൂഡൽഹി: സുപ്രീംകോടതി ഉഗ്രശാസന നൽകിയതിന് പിന്നാലെ ട്രിബ്യൂണലുകളിലെ ഒഴിവുകളിൽ നിയമനം നടത്തി കേന്ദ്ര സർക്കാർ. സുപ്രീംകോടതി ശാസിച്ച് അഞ്ച് ദിവസത്തിന് ശേഷം ശനിയാഴ്ചയാണ് കേന്ദ്ര സർക്കാർ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിലും ഇൻകം ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിലും ജഡ്ജിമാരുടെയും ടെക്നിക്കൽ സ്റ്റാഫിന്റെയും നിയമനം നടത്തിയത്.
അഞ്ച് വർഷത്തേക്കോ അംഗങ്ങൾക്ക് 65 വയസ് പൂർത്തിയാകുന്നത് വരെയോ ആണ് നിയമനം. ഇതിൽ ഏത് കാലാവധിയാണോ ആദ്യം പൂർത്തിയാകുന്നത് അതായിരിക്കും വിരമിക്കലിന് മാനദണ്ഡമാകുക.
ടാക്സ് അപ്പലേറ്റ് ട്രിബ്യൂണലിൽ ആറ് ജുഡിഷ്യൽ അംഗങ്ങളെയും ഏഴ് അക്കൗണ്ടന്റ് അംഗങ്ങളെയും നിയമിച്ചു.
ട്രിബ്യൂണൽ പരിഷ്കരണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ക്ഷമ പരീക്ഷിക്കരുത് എന്നായിരുന്നു കഴിഞ്ഞ ആറിന് സുപ്രീംകോടതി കേന്ദ്ര സർക്കാരിന് താക്കീത് നൽകിയത്. ഇതേ തുടർന്നാണ് നാഷണൽ കമ്പനി ലോ ട്രിബ്യൂണലിൽ എട്ട് ജുഡിഷ്യൽ അംഗങ്ങളെയും പത്ത് സാങ്കേതിക അംഗങ്ങളെയും നിയമിക്കാനുള്ള ശിപാർശയ്ക്ക് അംഗീകാരം നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |