തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും അറിവിൻെറ മേഖലകളിലുമുള്ള പുരോഗമനപരമായ മാറ്റങ്ങൾ ഉൾക്കൊണ്ട് പാഠ്യപദ്ധതി പരിഷ്കരണം ഉടൻ ആരംഭിക്കണമെന്ന് കെ.എസ്.ടി.എ സംസ്ഥാന അർദ്ധവാർഷിക കൗൺസിൽ ആവശ്യപ്പെട്ടു.
ജനറൽ സെക്രട്ടറി എൻ.ടി. ശിവരാജൻ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് പി.
വേണുഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ്. പ്രസിഡന്റുമാരായ എൽ. മാഗി, കെ. രാഘവൻ, ട്രഷറർ ടി.കെ.എ. ഷാഫി, സെക്രട്ടറി ഡി. സുധീഷ് എന്നിവർ പ്രസംഗിച്ചു. കൗൺസിലിൽ 14 ജില്ലകളിൽ നിന്നും 22 പേർ ചർച്ചയിൽ പങ്കെടുത്തു.
കൂടാതെ പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, സ്റ്റാറ്റിയുട്ടറി പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, എയ്ഡഡ് സ്കൂൾ അദ്ധ്യാപക നിയമനം പി.എസ്.സി യ്ക്ക് വിടുക, മാനേജർമാരുടെ ശിക്ഷാധികാരം എടുത്തുകളയുക, പൊതുവിദ്യാഭ്യാസ മേഖലയിലെ ഏകീകരണ നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രമേയങ്ങളും കൗൺസിൽ അംഗീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |