കൊച്ചി: മെട്രോ സ്റ്റേഷനുകളിലെ പാർക്കിംഗ് നിരക്കുകൾ കുറച്ചതായി മാനേജിംഗ് ഡയറക്ടർ ലോക്നാഥ് ബെഹ്റ അറിയിച്ചു. ഒരു ദിവസത്തേക്ക് ഇരുചക്ര വാഹനങ്ങൾക്ക് 5രൂപയും നാല് ചക്ര വാഹനങ്ങൾക്ക് 10രൂപയുമാണ് നിരക്ക്. നിലവിൽ ഇരുചക്ര വാഹനത്തിന് ആദ്യത്തെ രണ്ട് മണിക്കൂറിന് 10 രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 5 രൂപയുമായിരുന്നു. നാലുചക്ര വാഹനങ്ങൾക്ക് ആദ്യ രണ്ട് മണിക്കൂറിൽ 30 രൂപയും തുടർന്നുള്ള ഓരോ മണിക്കൂറിനും 10രൂപയുമായിരുന്നു. വലിയ വാഹനങ്ങൾക്ക് ആദ്യ രണ്ടു മണിക്കൂറിൽ 100രൂപയും പിന്നീടുള്ള ഓരോ മണിക്കൂറിനും 50രൂപയുമായിരുന്നു.പൊതുജനങ്ങൾക്കിടയിൽ നടത്തിയ സർവ്വേയും മറ്റ് അഭിപ്രായങ്ങളും കണക്കിലെടുത്താണ് നിരക്കിളവ് പ്രഖ്യാപിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |